Breaking News

നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി ഓട്ടോയില്‍ ഇടിച്ചു; അങ്കമാലിയില്‍ രണ്ട് സ്ത്രീകള്‍ മരിച്ചു


അങ്കമാലി: നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി ഓട്ടോയില്‍ ഇടിച്ച് രണ്ട് മരണം. ഒട്ടോയില്‍ യാത്ര ചെയ്ത പെരുമ്പാവൂര്‍ സ്വദേശികളായ ത്രേസ്യ, ബീന എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 6.15ഓടെ അങ്കമാലി ടൗണില്‍ പഴയ മുനിസിപ്പല്‍ സ്റ്റേഷന് സമീപമായിരുന്നു അപകടമുണ്ടായത്. അങ്കമാലിയിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ പാചക തൊഴിലാളികളാണ് ത്രേസ്യയും ബീനയും. ടാങ്കര്‍ ലോറി ഇടിച്ചതിന്റെ ആഘാതത്തില്‍ ഓട്ടോ യാത്രക്കാരായ സ്ത്രീകള്‍ തെറിച്ച് റോഡില്‍ വീഴുകയായിരുന്നു. ഇരുവരുടെയും തലയ്ക്കാണ് പരുക്കേറ്റത്. ഓട്ടോ ഡ്രൈവര്‍ റോഡിലേക്ക് വീഴാതിരുന്നതിനാല്‍ പരുക്കുകളോടെ രക്ഷപ്പെട്ടു. ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തെ തുടര്‍ന്ന് അങ്കമാലി ടൗണില്‍ മണിക്കൂറോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

No comments