Breaking News

'ഓണനിലാവ്' ബാനം പ്രതിഭാകേന്ദ്രത്തിൽ കുട്ടികളുടെ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു

പരപ്പ : ഹോസ്ദുർഗ് ബി.ആർ സി യുടെ കീഴിൽ പ്രവർത്തിക്കുന്ന ബാനം പ്രതിഭാ കേന്ദ്രത്തിലെ കുട്ടികളുടെ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. ഓണാഘോഷ പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഭൂപേഷ് കെ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഹോസ്ദുർഗ് ബി ആർ സി ട്രെയിനർ പി.രാജഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. ട്രെയിനർ സുബ്രഹ്മണ്യൻ വിവി, സഞ്ജയൻ മനയിൽ ശാരിക കെ എന്നിവർ ആശംസകൾ അർപ്പിച്ചു. ബാനം സ്കൂൾ ഹെഡ്മിസ്ട്രസ് രമാദേവി കെ എം സ്വാഗതവും എഡ്യുക്കേഷണൽ വളണ്ടിയർ മിനി വി എൻ നന്ദിയും പറഞ്ഞു 

No comments