Breaking News

ഭർത്താവിനെ അന്വേഷിച്ച് കാമുകിയെത്തി; മുൻകയ്യെടുത്ത് വിവാഹം നടത്തിക്കൊടുത്ത് ഭാര്യ

തിരുപ്പതി: ആന്ധ്രാപ്രദേശില്‍ ഭര്‍ത്താവിന് കാമുകിയെ വിവാഹം കഴിപ്പിച്ചുകൊടുത്ത് ഭാര്യ. തിരുപ്പതി ഡക്കിളി അംബേദ്കര്‍ നഗര്‍ സ്വദേശി കല്യാണിനാണ് ഭാര്യ മുന്‍കാമുകിയുമായുള്ള വിവാഹം നടത്തികൊടുത്തത്. ടിക്ടോക് വഴി പരിചയപ്പെട്ട കടപ്പ സ്വദേശി വിമലയാണ് കല്യാണിന്റെ ആദ്യ ഭാര്യ.കഴിഞ്ഞദിവസം വിമലയെ തേടി വിശാഖപട്ടണത്തു നിന്ന് നിത്യശ്രീ എന്ന യുവതി എത്തിയിുന്നു. താന്‍ കല്യാണിന്റെ മുന്‍ കാമുകിയാണെന്നും ചില പ്രശ്‌നങ്ങളുടെ പേരില്‍ പിരിയേണ്ടി വന്നതാണെന്നും എന്നാല്‍ കല്യാണിനെ മറക്കാന്‍ സാധിക്കില്ലെന്നും പറഞ്ഞിരുന്നു. കല്യാണുമായുള്ള പ്രണയബന്ധം വേര്‍പിരിഞ്ഞെങ്കിലും അവര്‍ വേറെ വിവാഹം കഴിച്ചിരുന്നില്ല.


ഇതിനു പിന്നാലെ വിവാഹത്തിന് നിയമ പരമായ അനുമതിയില്ലെങ്കിലും വിമല മുന്‍കയ്യെടുത്ത് വിവാഹം നടത്താനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുകയായിരുന്നു. എന്നാല്‍ ഇതിനെതിരെ ബന്ധുക്കള്‍ എതിര്‍പ്പുമായി രംഗത്ത് എത്തിയിരുന്നു. ഇത് കാര്യമാക്കാതെയാണ് വിമല വിവാഹം നടത്തിയത്. ഡക്കളയിലെ ഒരു ക്ഷത്രത്തില്‍ വച്ച് ആദ്യ ഭാര്യയുടെ സാന്നിധ്യത്തിലാണ് കല്യാണ്‍ നിത്യശ്രീയെ വിവാഹം ചെയതത്. വിവാഹം കഴിഞ്ഞ് മൂവരും ഒരുമിച്ച് ജീവിക്കനാണ് തീരുമാനിച്ചിരിക്കുന്നത്.

No comments