Breaking News

മലയോര സാംസ്ക്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ വെള്ളരിക്കുണ്ട് വ്യാപാരഭവനിൽ കെ-റെയിൽ സംവാദം നടന്നു


വെള്ളരിക്കുണ്ട് : 'കെ-റെയിൽ കേരളത്തിന് അനുയോജ്യമോ?' എന്ന ചോദ്യമുയർത്തി മലയോര സാംസ്ക്കാരിക വേദിയുടെ കെ റെയിൽ സംവാദം വെള്ളരിക്കുണ്ട് വ്യാപാരഭവൻ ഹാളിൽ നടന്നു. 'കെ-റെയിൽ സത്യവും മിഥ്യയും' എന്ന വിഷയത്തിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ ജില്ലാ പ്രസിഡന്റ് എം.ഗോപാലൻ വിഷയം അവതരിപ്പിച്ചു. കെ-റെയിൽ സാധാരണക്കാരെ മറന്നു കൊണ്ടുള്ള ഒരു വരേണ്യ പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. സണ്ണി പൈകട അധ്യക്ഷത വഹിച്ചു. ബാബു കോഹിനൂർ സ്വാഗതവും പി.സി രഘുനാഥൻ നന്ദിയും പറഞ്ഞു. മലയോര സാംസ്ക്കാരിക വേദിയുടെ പ്രതിമാസ പ്രഭാഷണ പരമ്പരയിലെ മൂന്നാമത് സംവാദപരിപാടിയാണിത്. 

No comments