Breaking News

'കെ സുരേന്ദ്രൻറെ മകന്റേത് അനധികൃത നിയമനം'; അന്വേഷണം വേണമെന്ന് ഇ പി ജയരാജൻ


തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍റെ മകന്‍റെ നിയമനം അനധികൃത നിയമനമാണെന്നും അന്വേഷിക്കണമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. നിയമനം അന്വേഷിക്കണമെന്ന് ഇടത് യുവജന സംഘടനയായ ഡിവൈഎഫ്ഐയും ആവശ്യപ്പെട്ടു. സുരേന്ദ്രന്‍റെ മകന് വേണ്ടി യോഗ്യത മാനദണ്ഡങ്ങൾ അട്ടിമറിച്ചെന്നും വിഷയത്തില്‍ കേന്ദ്ര സർക്കാർ മറുപടി പറയണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ആവശ്യപ്പെട്ടു. കെ സുരേന്ദ്രന്‍റെ മകന്‍റേത് അനധികൃത നിയമനമാണെന്നും അന്വേഷിക്കണമെന്നുമാണ് ഇ പി ജയരാജന്‍ ആവശ്യപ്പെട്ടത്.

കേന്ദ്ര സർക്കാരിന്റെ കീഴിലെ സ്വയംഭരണ സ്ഥാപനമായ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക‍്‍നോളജിയിലെ ടെക‍്‍നിക്കൽ ഓഫീസർ തസ്തികയിലാണ് കെ സുരേന്ദ്രന്‍റെ മകനെ അനധികൃതമായി നിയമിച്ചതെന്നാണ് ആരോപണം. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ മകൻ ഹരികൃഷ്ണൻ കെ.എസിന്റെ നിയമനത്തെ ചൊല്ലിയാണ് വിവാദമുണ്ടായത്. ബിടെക്ക് അടിസ്ഥാന യോഗ്യതയാക്കി പ്രത്യേകം സൃഷ്ടിച്ച് ഒരു ഒഴിവിലേക്ക് നിയമനം നടത്തിയെന്നാണ് ആക്ഷേപം. പരീക്ഷ കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞെങ്കിലും നിയമനം സംബന്ധിച്ച വിവരങ്ങൾ തേടുമ്പോൾ കൃത്യമായ വിവരം ആർജിസിബി നൽകുന്നില്ലെന്ന് പരീക്ഷയിൽ പങ്കെടുത്ത ഉദ്യോഗാർത്ഥികൾ പറഞ്ഞു.

No comments