Breaking News

5,6 തീയതികളിൽ കോളംകുളത്തിന്റെ മണ്ണിൽ ഫുട്ബോൾ ആരവമുണരും മത്സരത്തിന് ആവശ്യമായ ബോളുകൾ കോളംകുളം പ്രവാസി കൂട്ടായ്മ കൈമാറി


ബിരിക്കുളം: കോളംകുളം റെഡ് സ്റ്റാർ ആർട്സ് &സ്പോർട്സ് ക്ലബും ഇ എം എസ്‌ വായനശാലയും സംയുക്ത അഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടികളുടെ ഭാഗമായി 5,6 തീയതികളിൽ കോളംകൂളം റെഡ് സ്റ്റാർ ഗ്രൗണ്ടിൽ നടത്തുന്ന ഫുട്‌ബോൾ ടൂർണമെന്റിന് ആവശ്യമായ മുഴുവൻ ബോളുകളും കോളംകുളത്തിന്റെ സാംസ്‌കാരിക, ജീവകാരുണ്യ മേഖലയിൽ നിറസാന്നിധ്യമായി ഇടപെടുന്ന കോളംകുളം പ്രവാസി കൂട്ടായ്മ വായനശാലയിൽ എത്തി ക്ലബ്‌ വായനശാല ഭാരവാഹികൾക്ക് കൈമാറി.

5,6 തീയതികളിൽ നടക്കുന്ന മത്സരത്തിൻ്റെ മുന്നോടിയായി അഞ്ചാം തിയതി രാവിലെ 10മണിക്ക് ചിറ്റാരിക്കാൽ സി ഐ രഞ്ജിത്ത് രവീന്ദ്രൻ യുവാക്കളിൽ വർധിച്ചു വരുന്ന മയക്കുമരുന്ന് ഉപയോഗതിനെതിരെ ബോധവത്കരണ പ്രീതികമായി പ്രതിജ്ഞാ വാചകം ചെല്ലിക്കൊടുത്തു കൊണ്ട് ബോൾ തട്ടി ഫുട്ബോൾ മാമാങ്കം കിക്കോഫ് ചെയ്യും

No comments