Breaking News

'ക്ലീൻ കേരള, യോദ്ധാവ്' ജനമൈത്രി പോലീസ്, സെൻ്റ്. ജൂഡ്സ് എച്ച്.എസ്.എസ് സംയുക്താഭിമുഖ്യത്തിൽ വെള്ളരിക്കുണ്ടിൽ ലഹരിവിരുദ്ധ റാലിയും പൊതുയോഗവും നടത്തി



വെള്ളരിക്കുണ്ട്: ലഹരി ഉപയോഗത്തിനെതിരെ സർക്കാരിൻ്റെ ക്ലീൻ കേരള പദ്ധതിയുടെ ഭാഗമായി വെള്ളരിക്കുണ്ട് ജനമൈത്രി പോലീസും സെന്റ് ജൂഡ്സ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ്,എൻ സി സി,എസ് പി സി യൂണിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ റാലിയും പൊതുയോഗവും കേരള പോലീസിന്റെ കാസർഗോഡ് ടീം നയിച്ച മരണത്തിലേക്ക് ഒരു ഫ്രീ ടിക്കറ്റ് എന്ന നാടകവും സ്കൂൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഫ്ലാഷ് മോബും സംഘടിപ്പിച്ചു. ലഹരിവിരുദ്ധ റാലി വെള്ളരിക്കുണ്ട് സബ് ഇൻസ്പെക്ടർ എസ് എച്ച് വിജയകുമാർ സാറും സ്കൂൾ പ്രിൻസിപ്പൽ കെ കെ ഷാജുവും ഫ്ലാഗ് ഓഫ് ചെയ്തു. കാഞ്ഞങ്ങാട് സബ് ഡിവിഷൻ ഡിവൈഎസ്പി ബാലകൃഷ്ണൻ നായർ ഉദ്ഘാടന കർമ്മം നിർവഹിച്ചു. സബ് ഇൻസ്പെക്ടർ രജികുമാർ സ്വാഗതവും, എസ് എച്ച് ഒ വിജയകുമാർ എം പി അധ്യക്ഷതയും സ്കൂൾ പ്രിൻസിപ്പൽ കെ കെ ഷാജു ആശംസയും, സ്കൂൾ വിദ്യാർത്ഥി ആദർശ് ടോം ലഹരി വിരുദ്ധ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. പൊതുയോഗത്തിന് അധ്യാപകൻ മോൻസി  നന്ദി രേഖപ്പെടുത്തി. ലഹരിക്കെതിരെ ഹൃദയത്തിൽ നിന്നൊരു കയ്യൊപ്പ് എന്ന പരിപാടി വ്യാപാരി വ്യവസായി സമിതിയുടെ സീനിയർ ജൂനിയർ വിങ്ങിന്റെ ചുമതല വഹിക്കുന്ന ഐക്കര ചാക്കോ, റിങ്കു മാത്യു എന്നിവർ ചേർന്ന് ഉദ്ഘാടന കർമ്മം നിർവഹിച്ചു.







No comments