Breaking News

സെപ്തം.5 ന് ഡൽഹിയിൽ നടക്കുന്ന കർഷകമാർച്ചിലും കൺവെൻഷനിലും എളേരി ഏരിയയിൽ നിന്നും പങ്കെടുക്കുന്ന ദാമോദരൻ കൊടക്കലിന് യാത്രയയപ്പ് നൽകി


വെള്ളരിക്കുണ്ട്: കേന്ദ്രസർക്കാരിന്റെ കാർഷിക കരിനിയമങ്ങൾക്കെതിരെ കഴിഞ്ഞ വർഷം ദേശീയ തലത്തിൽ നടത്തിയ കർഷക പ്രക്ഷോഭത്തിന്റെ ഭാഗമായി നൽകിയ വാഗ്ദാനങ്ങൾ പലതും കാറ്റിൽ പറത്തിയ കേന്ദ്ര സർക്കാരിനെതിരെ തുടർ പ്രക്ഷോഭമെന്ന രീതിയിൽ,

കർഷകരെയും കർഷക തൊഴിലാളികളെയും വിവിധ ട്രേഡ് യൂണിയനുകളെയും ഉൾപ്പെടുത്തിക്കൊണ്ട് സെപ്തംബർ 5 ന് ഡൽഹിയിൽ വമ്പിച്ച കർഷകമാർച്ചും കൺവെൻഷനും സംഘടിപ്പിക്കുന്നു. ഈ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് കേരളത്തിലെ

കർഷകസംഘത്തിന്റെയും കെഎസ്കെടിയുവിന്റെയും നേതൃത്വത്തിൽ സമര സഖാക്കൾ മാർച്ചിലും കൺവെൻഷനിലും പങ്കെടുക്കുന്നതിന്റെ ഭാഗമായി കേരള കർഷക സംഘത്തിന്റെ നേതൃത്വത്തിൽ കാസർഗോഡ് ജില്ലയിൽ നിന്നും എളേരി ഏരിയയെ പ്രതിനിധീകരിച്ചു കൊണ്ട് കർഷക സംഘം എളേരി ഏരിയാ പ്രസിഡണ്ട് കൂടിയായ എടത്തോട് സ്വദേശി ദാമോദരൻ കൊടക്കൽ സമര പ്രക്ഷോഭത്തിൽ പങ്കാളിയാവാൻ ഡൽഹിയിലേക്ക് പോവുകയാണ്.


എടത്തോട് ഈസ്റ്റ്, വെസ്റ്റ് ബ്രാഞ്ചുകളുടെ സംയുക്താഭിമുഖ്യത്തിൽ ദാമോദരൻ കൊടക്കലിന് നടത്തിയ യാത്രയയപ്പു യോഗത്തിൽ സിപിഐ (എം ) ബളാൽ ലോക്കൽ സെക്രട്ടറി സാബു കെ സി, മധു എ (എടത്തോട് ഈസ്റ്റ് ബ്രാഞ്ച്), ബി. കുഞ്ഞാമദ് (എടത്തോട് വെസ്റ്റ് ബ്രാഞ്ച്), ശ്രീജ എം ആർ (മഹിളാ അസോസിയേഷൻ), ബാലകൃഷ്ണൻ (ടിമ്പർ തൊഴിലാളി യൂണിയൻ), ബിനിൽ ജോൺസൺ (ഡി വൈ എഫ് ഐ) തുടങ്ങിയവർ സംസാരിച്ചു.

No comments