Breaking News

'ഡിവൈഎഫ്ഐ- ലഹരിക്കെതിരെ ജനകീയ കവചം' എളേരി ബ്ലോക്ക്തല ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം സി.ജെ സജിത്ത് നിർവ്വഹിച്ചു

എളേരി: വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിന് തടയിടാനായി 'ജനകീയ കവചം' ക്യാമ്പയിനുമായി ഡിവൈഎഫ്ഐ. കുട്ടികൾ, യുവാക്കൾ, മുതിർന്നവർ എന്നിവർക്കിടയിൽ വ്യാപകമാകുന്ന മയക്കുമരുന്ന് ഉപയോഗത്തിനും ലഹരി മാഫിയകൾക്കുമെതിരെയും തുടർച്ചയായ ഇടപെടലാണ് ജനകീയ കവചത്തിലൂടെ ലക്ഷ്യമിടുന്നത്. മേഖലാ തലത്തിൽ ജനകീയ സദസ്സുകൾ നടത്തി ജാഗ്രതാ സമിതികൾ രൂപീകരിക്കും. ബ്ലോക്ക് തല  ഉദ്ഘാടനം  എളേരിയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ സി.ജെ സജിത്ത് നിർവ്വഹിച്ചു. സർക്കിൾ ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ മുഖ്യാതിഥിയായി, സിവിൽ എക്സൈസ് ഓഫീസർ ചാൾസ് ജോസ് ക്ലാസ് കൈകാര്യം ചെയ്തു. അഖിൽ പ്ലാച്ചിക്കര അധ്യക്ഷനായി 

 ഗിരീഷ് ടി.കെ, രജിത്ത് പൂങ്ങോട്, ദിപിൻ കെ.കെ, ശാന്തികൃപ എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി സി.വി ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു 

No comments