Breaking News

'ഞാനും എന്റെ ഊരും കൃഷിയിലേക്ക്' കോടോം-ബേളൂർ എണ്ണപ്പാറ വാർഡിൽ ഊരു കൃഷിക്ക് തുടക്കമായി


തായന്നൂർ: കുടുംബശ്രീ ജില്ലാ മിഷൻ നടപ്പിലാക്കുന്ന ഞാനും എന്റെ ഊരും കൃഷിയിലേക്ക് എന്ന ജനകീയ ക്യാമ്പയിനിന് കോടോം ബേളൂർ പതിനാറാം വാർഡിൽ തുടക്കമായി. ആദിവാസി ഊരുകളിൽ അടുക്കളത്തോട്ടത്തെ പ്രോത്സാഹിപ്പിക്കുകയും വിഷരഹിത പച്ചക്കറി ഉണ്ടാക്കുകയും കൂടുതൽ ജെ എൽ ജി യൂണിറ്റുകൾ തുടങ്ങുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.

   പനങ്ങാട് ഊരിൽ നടന്ന പരിപാടി കോടോം ബേളൂർ സി.ഡി.എസ് ചെയർ പേഴ്സൺ ബിന്ദു കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ അനിൽകുമാർ ഉത്ഘാടനം നിർവ്വഹിച്ചു. വാർഡ് ഊരുമൂപ്പൻ രമേശൻ മലയാറ്റുകര, പട്ടിക വർഗ്ഗ പ്രമോട്ടർ ആർ.കെ. രണദിവൻ, എ ഡി എസ് പ്രസിഡണ്ട് സവിത ഷിജു, പനങ്ങാട് ഊരുമൂപ്പൻ പി.രാജൻ എന്നിവർ സംസാരിച്ചു.

    എ.ഡി എസ് സെക്രട്ടറി സി.ബി ഷാന്റി സ്വാഗതവും ആനിമേറ്റർ വി.രാധിക നന്ദിയും പറഞ്ഞു.

No comments