Breaking News

കിനാനൂർ കരിന്തളം ഇനി പ്ലാസ്റ്റിക് വിരുദ്ധ പഞ്ചായത്ത് കോയിത്തട്ടയിൽ ചേർന്ന പഞ്ചായത്ത്തല ശിൽപ്പശാലയിലാണ് തീരുമാനം


കരിന്തളം: കിനാനൂർ കരിന്തളം  പ്ലാസ്റ്റിക് വിരുദ്ധ പഞ്ചായത്താക്കി മാറ്റാൻ കോയിത്തട്ടയിൽ ചേർന്ന ശില്പശാല തീരുമാനിച്ചു. പഞ്ചായത്തിലെ വിവിധ മേഖലകളിലെ വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ശില്പശാല ശ്രദ്ധേയമായി കുടുംബശ്രീ ഹാളിൽ നടന്ന ശില്പശാല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ രവി ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി പി ശാന്ത അധ്യക്ഷയായി.സ്റ്റാൻറിങ്ങ് ചെയർമാൻമാരായ അബ്ദുൾ നാസർ സി എച്ച്,ഷൈജമ്മ ബെന്നി , സെക്രട്ടറി എൻ മനോജ്, ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് ബാബു ,  സി ഡി എസ്സ് ചെയർപേഴ്സൺ ഉഷാ രാജു, ആസുത്രണ സമിതി ഉപാധ്യക്ഷൻ പാറക്കോൽ രാജൻ, പഞ്ചായത്ത് അംഗങ്ങൾ ,ആരോഗ്യ പ്രവർത്തകർ, അംഗൺവാടി, ആരാധനാലയങ്ങൾ, ക്ലബ് വായനശാല, ഹരിതകർമ്മ സേന, സ്ഥാപന മേധാവികൾ കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ്  കമ്മിറ്റി ചെയർമാൻ അജിത്ത് കുമാർ കെ.വി സ്വാഗതവും വി ഇ ഒ പ്രവിണ നന്ദിയും പറഞ്ഞു

No comments