Breaking News

7ലക്ഷം രൂപയുടെ വിദേശ കറൻസിയുമായി കാസർകോട് സ്വദേശി കണ്ണൂരിൽ പിടിയിൽ


മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനതാവളത്തിൽ യാത്രക്കാരനിൽ നിന്ന് ലക്ഷങ്ങളുടെ വിദേശ കറൻസി കസ്റ്റംസ് അധികൃതർ പിടികൂടി.അബുദാബിയിൽ നിന്നെത്തിയ കാസറഗോഡ് കളനാട് സ്വദേശി അബ്ദുൾ ഇസ്ഹാഖ് കുരിക്കൾ അഹമ്മദിൻ്റെ ബാഗിൽ നിന്നാണ് പരിശോധനയിൽ 4800 യു.എസ് ഡോളർ പിടികൂടിയത്.ഇന്ത്യൻ റൂപ്പി 6,92,560 രൂപ വരും.പരിശോധനയിൽ അസി.കമ്മീഷണർ ഇ.വി.ശിവരാമൻ, സൂപ്രണ്ട്മാരായ കൂവൻപ്രകാശൻ, ശ്രീവിദ്യ സുധീർ, ഇൻസ്പെക്ടർമാരായ സന്ദീപ് ദാഹിയ, നിഷാന്ത് ഠാക്കൂർ, ജുബർ ഖാൻ ,ഹെഡ് ഹവിൽദാർ എം.വി വത്സല എന്നിവരും ഉണ്ടായിരുന്നു

No comments