Breaking News

തൊഴിലുറപ്പ് നിയമം അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ കിനാനൂർ കരിന്തളം ചോയ്യങ്കോട് പ്രതിഷേ കൂട്ടായ്മ നടത്തി


ചോയ്യങ്കോട്: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ ആഹ്വാനം ചെയ്ത പ്രക്ഷോഭങ്ങളുടെ ഭാഗമായി കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് സമര സമിതിയുടെ നേതൃത്വത്തിൽ ചോയ്യങ്കോട് ജനപ്രതിനിധികളും, യൂനിയൻ പ്രവർത്തകരുമുൾപ്പെടെ നൂറ് കണക്കിന് തൊഴിലാളികളും കർഷകരും പങ്കെടുത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.


2005 - ൽ അംഗീകരിച്ച ദേശീയതൊഴിലുറപ്പ് നിയമം തകർക്കാനുള്ള നീക്കമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. നിലവിൽ ഒരു വാർഡിൽ സാധ്യമാകുന്നത്ര മേഖലകളിൽ മസ്റ്റർ റോൾ നൽകാവുന്നതാണ്. 

എന്നാൽ ഒരു തവണ ഒരു പഞ്ചായത്തിൽ 20 മസ്റ്റ് റോൾ മാത്രമേ അംഗീകരിക്കുകയുള്ളു എന്നതുൾപ്പെടെ അധികൃതർ എടുക്കുന്ന നിലപാട് ഫലത്തിൽ ഈ സംവിധാനത്തെ തകർക്കാനുള്ള നീക്കമാണ്. ഇതിനെതിരായി കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ  നേതൃത്വത്തിൽ പ്രക്ഷോഭ പരിപാടികൾ ആരംഭിച്ചിരിക്കുന്നു.

ഇതിന്റെ ഭാഗമായി ഗ്രാമ പഞ്ചായത്ത് ഭരണ സമിത ഐക്യകണ്ഠേന പാസ്സാക്കിയ പ്രമേയം കേന്ദ്ര ഗ്രാമ വികസന മന്ത്രിക്കും എം.പി, എം.എൽ.എമാർ ക്കും അയച്ചു. പഞ്ചായത്തിലെ മുഴുവൻ തൊഴിലാളിൽ നിന്നും ഗുണഭോക്താക്കളിൽ നിന്നും വാർഡ് തലത്തിൽ ശേഖരിച്ച് ഒപ്പുകൾ പ്രതിഷേധ കൂട്ടായ്മയിൽ വെച്ച് പഞ്ചായത്ത് പ്രസിഡന്റ്റ് ഏറ്റ് വാങ്ങി.  ചോയ്യങ്കോട് നടന്ന പ്രതിഷേധ കൂട്ടായ്മ ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന എക്സിക്യുട്ടീവ് അംഗം ടി.കെ.രവി ഉൽഘാടനം ചെയ്തു.

ഉമേശൻ വേളൂർ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അബ്ദുൾ നാസർ സി എച്ച്, വിവിധ യൂണിയൻ ഭാരവാഹികളായ പാറക്കോൽ രാജൻ, സി വി ഭാവനൻ , വി.കുഞ്ഞിരാമൻ, CDS ചെയർ പേഴ്സൺ ഉഷാ രാജു എന്നിവർ സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ കമ്മറ്റി ചെയർമാൻ ഷൈജമ്മ ബെന്നി സ്വാഗതവും ഗ്രാമ പഞ്ചായത്തംഗം പി. ധന്യ നന്ദിയും പറഞ്ഞു.




No comments