Breaking News

പരപ്പ നെല്ലിയരയിൽ 5 കിലോ കഞ്ചാവ് പിടികൂടി കുന്നുംകൈ സ്വദേശിയായ പ്രതിയെ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തു

വെള്ളരിക്കുണ്ട്: പരപ്പ നെല്ലിയരയിൽ വാടക വീട്ടിൽ സൂക്ഷിച്ചിരുന്ന 5.5 കിലോഗ്രാം കഞ്ചാവുമായി കുന്നുംകൈ സ്വദേശിയെ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തു. കുന്നുംകൈ പഴയപാട്ടില്ലത്ത് സുബൈർ (52) നെയാണ് കാസർകോട് ആൻ്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് സർക്കിൾ ഇൻസ്പക്ടർ റിനോജിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടി കൂടിയത്. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ് പിടികൂടിയത്. പ്രിവൻ്റീവ് ഓഫീസർ അഷ്റഫ്, എം.വി സുധീന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർമാരായ മഞ്ചുനാഥൻ, നിശാന്ത് പി നായർ, അജീഷ്, പ്രജിത്ത് കെ.ആർ, ശൈലേഷ് എന്നി സ്ക്വാഡ് അംഗങ്ങളും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു

No comments