Breaking News

ജീവിതമാണ് ലഹരിയെന്ന സന്ദേശമുയർത്തി കോടോത്തെ കുട്ടിപ്പോലീസ് ലഹരി വിരുദ്ധ റാലി നടത്തി


ഒടയഞ്ചാൽ: കോടോത്ത് ഡോ.അംബേദ്കർ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ ഓണാവധിക്കാല ക്യാമ്പിനോടനുബന്ധിച്ച് ലഹരി വിരുദ്ധ റാലി നടത്തി. യുവാക്കളിലും വിദ്യാർത്ഥികളിലും വർദ്ധിച്ചു വരുന്ന ലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ പൊതുജനങ്ങളിൽ അവബോധം ഉണ്ടാക്കുന്നതിനും ലഹരി വസ്തുക്കളുടെ വിൽപ്പന പ്രതിരോധിക്കുന്നതിനുമായാണ് കുട്ടിപ്പോലീസ് രാജപുരം ടൗണിൽ ലഹരി വിരുദ്ധ റാലി നടത്തിയത്. രാജപുരം ടൗണിലെ കടകളിലും പൊതുജനങ്ങൾക്കും ലഹരി വിരുദ്ധ ലഘുലേഖകൾ വിതരണം ചെയ്തു. രാജപുരം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ബാബു, എസ്.പി.സി. സി.പി. ഒ മാരായ പത്മ സുധ പയ്യൻ, ബിജോയി സേവ്യർ, സീനിയർ അധ്യാപകൻ എ.എം. കൃഷ്ണൻ എന്നിവർ റാലിക്ക് നേതൃത്വം നൽകി.

No comments