മൈനോരിറ്റി ഡിപ്പാർട്ട്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ഡാർലിൻ ജോർജിന് കെ.എസ്.യു മാലോത്ത് കസബ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ സ്വീകരണം
വള്ളിക്കടവ്: കെ പി സി സി മൈനൊരിറ്റി ഡിപ്പാർട്ട്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ആയി നിയമിതനായ ഡാർലിൻ ജോർജ് കടവന് കെ എസ് യു മാലോത്ത് കസബ പൂർവ്വ വിദ്യാർത്ഥി വാട്സാപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഐ എൻ ടി യു സി ജില്ലാ പ്രസിഡന്റ് പി ജി ദേവ് യോഗം ഉത്ഘാടനം ചെയ്തു. ഡി സി സി അംഗം എൻ ടി വിൻസെന്റ് ചടങ്ങിൽ ആദ്യക്ഷത വഹിച്ചു.കെ എസ് എസ് പി എ സംസ്ഥാന ഓഡിറ്റർ ടി കെ എവിജുൻ മുഖ്യ പ്രഭാഷണം നടത്തി. കൂട്ടായ്മയുടെ സ്നേഹാദരം ടി കെ എവുജിൻ ഡാർലിൻ ജോർജ് ന് കൈമാറി. ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ബാലചന്ദ്രൻ പി കെ, സേവാദൾ സംസ്ഥാന സെക്രട്ടറി സ്‌കറിയ കാഞ്ഞമല, ബൂത്ത് കോൺഗ്രസ് പ്രസിഡന്റ് പി എ ചാക്കോ, ബിനോയ് അഞ്ചു കണ്ടം, മാത്യു തോമസ്, തോമസ് വി ടി, സുബിത് ചെമ്പക ശെരി, ജെസ്സി ചാക്കോ, വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മാരായ ജോമോൻ പി വി, വിഷ്‌ണു പ്രസാദ്, പ്രിൻസ് കാഞ്ഞമല, വിനീത് സി കെ, പൈലി പൊൻതോട്ടിയിൽ പഞ്ചായത്ത് അംഗം പി സി രഘുനാഥൻ ചടങ്ങിൽ സ്വാഗതം പറഞ്ഞു. അമൽ പാറത്താൽ നന്ദി പറഞ്ഞു.
No comments