Breaking News

കാര്യംകോട്പുഴയിൽ കരയിടിച്ചിൽ രൂക്ഷം; മുക്കട മുതൽ നീലായി വരെ പരിസരവാസികൾ ദുരിതത്തിൽ


കരിന്തളം: കാര്യംകോട്പുഴ കരയിടിച്ചിൽ രൂക്ഷം മുക്കട മുതൽ നീലായി ഷട്ടർകം ബ്രീഡ്ജ് വരെ ഇരുകരകളും രൂക്ഷമായ കരയിടിച്ചിൽ നേരിടുകയാണ്. ഒരു പാട് കർഷകരുടെ കൃഷിയിടങ്ങളും വിളയാറായ നേത്ര വാഴ, നെല്ല്, കുങ്ങ്, തെങ്ങ് എന്നിവ നശിച്ചും പോയി. വേനൽ കാലത്ത് ഷട്ടർ അടക്കുന്നതിന്റെ ഫലമായി വെള്ളം ഉയർന്ന് നിൽക്കുന്നതിനാലാണ് ഇവനശിച്ചു പോവുകുന്നത്. അതിരൂക്ഷമായ കരയിടിച്ചിലും തുടർന്നു കൊണ്ടിരിക്കുകയാണ്. കർഷകരുടെ സെന്റ് കണക്കിന് ഭൂമിയാണ് ഇടിഞ്ഞ് പോയിട്ടുള്ളത് , വേനൽ കാലത്ത് സാധാരണ ഉള്ളതിനെക്കാളും രണ്ട് മീറ്റർ ഉയരത്തിൽ വെള്ളം കെട്ടി നിന്ന് വെള്ളംകരയിലെക്ക് ആഴ്ന്നിറങ്ങി കരകുതിർന്ന് വിള്ളൽ അനുഭവപ്പെട്ട് പിന്നെ മഴക്കാലമാകുന്നതോട് കൂടി മലവെള്ളവും വന്ന് വിള്ളലുള്ള ഭാഗത്ത് ഇറങ്ങിയാണ് കരടിച്ചിൽ ഉണ്ടാകുന്നത്. കരയെ അപ്പാടെ ഇടിച്ചു കൊണ്ടുപോവുകയാണ് ചെയ്യുന്നത്. വേനൽ കാലത്ത് വെള്ളം കെട്ടി നിർത്തുന്നത് കൊണ്ടാണ് ഇടിയാൻ കാരണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം.  ബന്ധപ്പെട്ട അധികാരികൾ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതികരണമുണ്ടാകുമെന്നും പ്രദേശവാസികൾ മുന്നറിയിപ്പ് നൽകി.

No comments