Breaking News

വെസ്റ്റ് എളേരിയിൽ വീട്ടമ്മ എലിപ്പനി ബാധിച്ച് മരിച്ചു


വെള്ളരിക്കുണ്ട് : എലിപ്പനി ബാധിച്ച് വെസ്റ്റ് എളേരിയിൽ വീട്ടമ്മ മരിച്ചു. വെസ്റ്റ് എളേരി പഞ്ചായത്തിലെ കൊടിയംകുണ്ട് കോളനിയിലെ എടത്തിൽ വീട്ടിൽ കോട്ടന്റെ ഭാര്യ തമ്പായിയാണ് (62)മരിച്ചത്.

വിട്ടു മാറാത്ത പനിയെ തുടർന്ന് രണ്ടു ദിവസം മുൻപാണ് തമ്പായി വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്കായി എത്തിയത്. ഇവിടെ നിന്നും തമ്പായിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കും അവിടെ നിന്നും പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ചികിത്സയിൽ കഴിയവെ വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് മരിച്ചത്..


മക്കൾ : മനു. അപ്പു. നന്ദു. മരുമക്കൾ :സുധ. രേഷ്മ.

തമ്പായിയുടെ മൃതദേഹം ആശുപത്രിനടപടി ക്രമങ്ങൾക്ക് ശേഷം കൊടിയംകുണ്ടിലെ വീട്ടിൽ എത്തിക്കും. വെള്ളിയാഴ്ച രാവിലെ പത്തു മണിക്ക്സാംസ്‌ക്കാരചടങ്ങ് നടക്കും.

No comments