Breaking News

മീറ്ററില്ലാതെ കറങ്ങും , പിന്നാലെ ഷോറൂമിൽ വിൽക്കും;
 കൈയോടെ പിടിച്ചു കാസർഗോഡ് മോട്ടോർവാഹനവകുപ്പ്


കാസർകോട്‌ : ഓഡോമീറ്റർ വിച്ഛേദിച്ച്‌ പുതിയ വാഹനവുമായി അടിച്ചുപൊളിച്ചു നടന്ന ശേഷം വിൽപനയ്‌ക്കായി ഷോറൂമിലേക്ക്‌ കൊണ്ടുപോകുമ്പോൾ മോട്ടോർ വാഹനവകുപ്പ്‌ പിടികൂടി. മംഗളൂരുവിൽനിന്നും കോഴിക്കോട്‌ വെസ്‌റ്റ്‌ഹില്ലിലെ ഷോറൂമിലേക്ക്‌ ഓടിച്ചുപോവുകയായിരുന്ന കിയ സോനറ്റ്‌ കാറാണ്‌ ചൗക്കിയിൽ മോട്ടോർവാഹനവകുപ്പ്‌ കാസർകോട്‌ എൻഫോഴ്‌സ്‌മെന്റ്‌ വിഭാഗം പിടിച്ചത്‌.
ട്രേഡ് സർട്ടിഫിക്കറ്റ് ഓഫ് രജിസ്ട്രേഷനിൽ വാഹനം നിരത്തിലിറക്കുമ്പോൾ ആവശ്യമായ രേഖകൾ വാഹനത്തിലുണ്ടായിരുന്നില്ല. വിശദമായ പരിശോധനയിലാണ്‌ ഓഡോമീറ്റർ ഫ്യൂസ് വിച്ചേദിച്ചതായി കണ്ടെത്തിയത്‌. വാഹനം എത്ര കിലോമീറ്റർ ഓടിച്ചാലും മീറ്ററിൽ നിലവിലുള്ള കിലോമിറ്റർ കൂടില്ല. ഇത്തരത്തിലുള്ള വാഹനങ്ങൾ ഡീലർമാരുടെ വ്യക്തിഗത ആവശ്യങ്ങൾക്കും ടെസ്റ്റ് ഡ്രൈവുകൾക്കും, ഡീലർ ടു ഡീലർ ട്രാൻസ്പോർട്ടേഷനുമൊക്കെ ഉപയോഗിക്കുന്നുണ്ട്. ഇക്കാര്യം വാഹനം വാങ്ങുന്നയാളെ അറിയിക്കാതെ പുതിയ വാഹനമായി വിൽക്കും. ഇത്തരത്തിൽ വിൽപന നടത്താനായി കൊണ്ടുപോയ വാഹനമാണ്‌ പിടികൂടിയത്‌.
എൻഫോഴ്സ്മെന്റ്‌ ആർടിഒ എം ടി ഡേവിസിന്റെ നിർദേശാനുസരണം എംവിഐ വിതിൻകുമാറിന്റെ നേതൃത്വത്തിൽ എഎംവിഐമാരായ എ അരുൺരാജ്, എം സുധീഷ്, എസ് ആർ ഉദയകുമാർ എന്നിവരാണ് വാഹനം പിടികൂടി പിഴയടപ്പിച്ചത്.


No comments