Breaking News

'ന്നാ താൻ മീൻ എട്..' കിടപ്പുരോഗികളെ സഹായിക്കാനുള്ള ധനസമാഹരണത്തിനായി നർക്കിലക്കാട് പ്രതീക്ഷ ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകർ നാളെ മത്സ്യവിൽപ്പന നടത്തും


നർക്കിലക്കാട്: കിടപ്പു രോഗികൾക്കു വേണ്ടിയുള്ള സഹായ ഉപകരണങ്ങൾ വാങ്ങാനുള്ള ധനസമാഹരണത്തിനായി മൽസ്യവിൽപ്പനയുമായി നർക്കിലക്കാട് പ്രതീഷ ചാരിറ്റബിൾ സൊസൈറ്റി.  സെപ്റ്റംബർ 25 ഞായറാഴ്ച രാവിലെ 11 മണി മുതൽ നർക്കിലക്കാട്, ഭീമനടി, എളേരിത്തട്ട് എന്നീ ഗ്രാമങ്ങളിൽ ഇവർ മൽസ്യവിൽപ്പന നടത്തും. മൽസ്യം വാങ്ങി ഈ സദുദ്യമത്തോട് സഹകരിച്ച് പൊതുജനങ്ങൾക്കും കാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളാവാം.

നാലു വർഷത്തിനകം 27 ലക്ഷത്തിലധികം രൂപയുടെ ജീവകാരുണ്യ പ്രവർത്തനം നടത്തിയ പ്രതീക്ഷയുടെ വ്യത്യസ്തമായ ധനസമാഹരണമാണ് മത്സ്യവിൽപ്പനയിലൂടെ സാധ്യമാക്കാൻ ഒരുങ്ങുന്നത്.

No comments