Breaking News

വർഷം മുഴുവൻ തുടർച്ചയായ കവിത എഴുത്ത് ഇന്ത്യ ബുക്ക്‌ ഓഫ്‌ റെക്കോർഡിൽ ഇടം നേടി ബിരിക്കുളത്തെ ജ്യോതിഷ

ബിരിക്കുളം: വർഷം മുഴുവൻ നിർത്താതെ കവിത എഴുതി ബിരിക്കുളം സ്വദേശിനിയായ ജ്യോതിഷ ഷാജീദ്രൻ ഇന്ത്യയിലെ ഏറ്റവും വലിയ റെക്കോർഡുകളിൽ ഒന്നായ 'ഇന്ത്യ ബുക്ക്‌ ഓഫ്‌ റെക്കോർഡിൽ' ഇടം നേടിയിരിക്കുകയാണ്. 365 ദിവസവും കവിത എഴുതിയാണ് ജ്യോതിഷ നേട്ടത്തിന് അർഹയായത്.  ഈ വർഷം നടന്ന മലയാളം യൂണിവേഴ്സിറ്റി എൻട്രൻസിലും ഒന്നാം റാങ്ക്കാരിയായിരുന്നു ജോതിഷ. മികച്ച പ്രാസംഗിക തുടങ്ങിയ പല മേഖലയിലും തിളങ്ങിയ ആളാണ് ജ്യോതിഷ. മലയാളം യൂണിവേഴ്സിറ്റിയിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയായ ജ്യോതിഷ മുൻ യുവ തുളുനാട് അവാർഡ് ജേതാവ് കുടി ആണ് 

No comments