Breaking News

കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്തിൽ ഊർജ്ജിത പേവിഷബാധ വാക്സിനേഷൻ യജ്ഞം തീയ്യതിയും വാക്സിനേഷൻ കേന്ദ്രങ്ങളും അറിയാം..




കരിന്തളം: കിനാനൂർ - കരിന്തളം ഗ്രാമ പ ഞ്ചായത്തിലെ മുഴുവൻ വളർത്ത് നായകൾക്ക് പേ വിഷബാധക്കെതിരെയുളള വാക്സിനേഷനും ലൈസൻസ് വിതരണവും സെപ്റ്റ: 25 മുതൽ 30 വരെ താഴെ കാണിച്ച വിവിധ കേന്ദ്രങ്ങളിൽ വച്ചും കോയിത്തട്ട വെറ്റിനറി ആശുപത്രിയിൽ വെച്ചും നടക്കുന്നതാണ്.

പട്ടികളെ വളർത്തുന്നവർ മേൽ തിയ്യതികൾക്കകം പട്ടികൾക്ക് വാക്സിനേഷൻ ചെയ്ത് ലൈസൻസ് വാങ്ങണം. ലൈസൻസില്ലാതെ നായയെ വളർത്തുന്നവർക്കെതിരെ നിയമ പരമായ ശിക്ഷാ നടപടികൾ കൈ കൊള്ളുന്നതാണ്. 

പട്ടികളെ തെരുവിലേക്ക് അലഞ്ഞ് തിരിയാൻ വിടുന്ന വർക്കെതിരെ കർശന നടപടിയെടുക്കുന്നതാണ്. തുടർന്ന് അലഞ്ഞ് തിരിയുന്ന പട്ടികളെ വാക്സിൻ ചെയ്യാനും , എ ബി സി  കേന്ദ്രത്തിലും അഭയ കേന്ദ്രത്തിലും എത്തിക്കാനുമുള്ള പ്രവർത്തനം പ്രത്യേകം വളണ്ടിയർമാരെ പരിശീലിപ്പിച്ച് നടത്തുന്നതാണ്

വാക്സിനേഷൻ കേന്ദ്രങ്ങൾ


1)  സെപ്റ്റ: 25


10 മണി - 12 മണി

ശിശു മന്ദിരം -ചായോത്ത്


2) 2 മണി 3.30

 ICDP - സബ് സെന്റർ - ചോയ്യങ്കോട്


3)  സെപ്റ്റ:26

 10 മണി - 12മണി

കുറുഞ്ചേരിത്തട്ട് - ക്ഷീരസംഘം


4 ) 2മണി-3.30

 ആവുള്ളക്കോട് കമ്മ്യൂണിറ്റി ഹാൾ പരിസരം


5)  സെപ്റ്റ: 27.

   10 AM - 12 AM

പ്രതിഭാ നഗർ തുടർ വിദ്യാകേന്ദ്രം


6) 2 PM - 3.30 pm

പട്ളം അംഗൺ വാടി പരിസരം.


7) സെപ്റ്റ: 28

  10 AM to 12 AM

ICDP സബ് സെന്റർ. - കൂരാങ്കുണ്ട്.


8) 2 PM to 3.30PM

 കാരാട്ട് ചാലഞ്ചേഴ്സ് ക്ലബ്ബ് പരിസരം


9) സെപ്റ്റ: 29

   10AM to 12 AM കാട്ടിപ്പൊയിൽ

പകൽ വിശ്രമ കേന്ദ്രം


10)2 pm to3.30pm

ICDP - സബ് സെന്റർ - ബിരിക്കുളം.


11) സെപ്റ്റ: 30

  10 am to 12 am

കുമ്പളപ്പള്ളി  പുല്ലമല

No comments