Breaking News

എൻ.ആർ.ഇ.ജി. വർക്കേഴ്‌സ് യൂണിയൻ പനത്തടി ഏരിയാ കൺവെൻഷൻ ഒടയഞ്ചാലിൽ നടന്നു സംസ്ഥാന കമ്മറ്റിയംഗം എം.രാജൻ ഉദ്ഘാടനം ചെയ്തു


പനത്തടി: എൻ.ആർ.ഇ.ജി. വർക്കേഴ്‌സ് യൂണിയൻ പനത്തടി ഏരിയാ കൺവെൻഷൻ സംസ്ഥാന കമ്മറ്റി അംഗം എം.രാജൻ ഉദ്ഘാടനം ചെയ്തു.

തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക, പദ്ധതി തകർക്കുന്നതിനായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന കരിനിയമങ്ങൾ പിൻവലിക്കുക, തൊഴിൽ ദിനം 200 ആക്കുക, കൃഷിയും ക്ഷീരമേഖലയും പദ്ധതിയിൽ ഉൾപ്പെടുത്തുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടക്കുന്ന രാജ്ഭവൻ മാർച്ചിൻ്റെ ഭാഗമായി

ഒക്ടോ: 12 ന് നടക്കുന്ന കാഞ്ഞങ്ങാട് ഹെഡ്പോസ്റ്റോഫീസ് മാർച്ചിൽ 2000 തൊഴിലാളികളെ പങ്കെടുപ്പിക്കാൻ പനത്തടി ഏരിയാ കൺവെൻഷനിൽ തീരുമാനം. ഒടയംചാൽ റോട്ടറി ക്ലബ് ഹാളിൽ വെച്ച് നടന്ന കൺവെൻഷൻ സംസ്ഥാന കമ്മറ്റി അംഗം എം.രാജൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡൻ്റ് കെ.പി.നിർമ്മല അധ്യക്ഷത വഹിച്ചു.ജില്ലാ ജോ :സെക്രട്ടറി എം.സി.മാധവൻ, ഏരിയ ട്രഷറർ കെ.വി.കേളു , രജനികൃഷ്ണൻ, പി.വി.ശ്രീലത, പി.തമ്പാൻ, ഉഷ പി.എൽ, പി.ശാലിനി, ഇ 'ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു .ഏരിയാെസെക്രട്ടറി മധു കോളിയാർ സ്വാഗതം പറഞ്ഞു.

ജില്ലാ വാഹന പ്രചരണ ജാഥയ്ക്ക് ഒക്ടോ.. 4 ന് രാവിലെ 10.30 ബളാംതോട്, 11 മണി കള്ളാർ, 12 മണി ഒടയംചാൽ എന്നിവിടങ്ങളിൽ സ്വീകരണം നല്കും.

പുതിയ ഭാരവാഹികൾ

പ്രസിഡൻ്റ് നിർമ്മല കെ.പി.

വൈ: പ്രസിഡൻ്റ് പി.തമ്പാൻ, ശ്രീലത. പി.വി, സെക്രട്ടറി മധു കോളിയാർ, ജോ: സെക്രട്ടറി ഉഷ.പി.എൽ., പി.സുകുമാരൻ 

ട്രഷറർ കെ.വി കേളു



No comments