Breaking News

ഭാരത്ജോഡോയാത്രയുടെ ഭാഗമായി കാഞ്ഞങ്ങാട് നടന്ന മാധ്യമ സെമിനാർ പ്രഹസനമായി കാഞ്ഞങ്ങാട്ടെ മാധ്യമ പ്രവർത്തകരെ അവഗണിച്ചു


കാഞ്ഞങ്ങാട്: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ പ്രചരണാര്‍ഥം ഇന്നലെ കാഞ്ഞങ്ങാട്ട് ഭാരത് ജോ ഡോ യാത്ര പബ്ലിസിറ്റി കമ്മിറ്റി സംഘടിപ്പിച്ച മാധ്യമ സെമിനാറില്‍ കാഞ്ഞങ്ങാട്ടെ മാധ്യമ പ്രവര്‍ത്തക രെ അവഗണിച്ചത് വിവാദമായി. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ എന്‍.പി ചെക്കൂട്ടിയെ പ ങ്കെടുപ്പിച്ച് നടത്തിയ മാധ്യമ സെമിനാറില്‍ കാസര്‍ കോ ട്ടെ രണ്ട് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക രെ മാത്രം പ ങ്കെടുപ്പിക്കുകയും മ നോരമ, മാതൃഭൂമി ഒഴികെയുള്ള മറ്റ് മാധ്യമ പ്രവര്‍ത്തകരെ മാധ്യമ സെമിനാറില്‍ വിളിക്കാ തെ അവഗണിക്കുകയും ചെയ്ത തോ ടെ കാഞ്ഞങ്ങാ ട്ടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരിപാടി പൂര്‍ണ്ണമായും ബഹിഷ്‌കരിച്ചു. പ്രസ് ഫോറം പ്രസിഡന്റി നെയും ജന.സെക്രട്ടറി യെയും പരിപാടി നടക്കുന്ന ഇന്ന ലെ മാത്രമാണ് ഔ ദ്യോഗിക ഇവര്‍ പരിപാടി നടത്തുന്നതായി അറിയിക്കാന്‍ സന്മമനസ് കാണിച്ചത്. ഇതു സംബന്ധിച്ച് ഡി.സി.സി പ്രസിഡന്റ് അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് കാഞ്ഞങ്ങാട് പ്രസ് ഫോറം ഭാരവാഹികള്‍.

No comments