Breaking News

നെരോത്ത് പെരട്ടൂർ കൂലോം ഭഗവതി ക്ഷേത്രം മൂത്തായരായി പി വി കുഞ്ഞികൃഷ്ണൻ നാളെ ആചാരപ്പെടും


അടുക്കം :പ്രമുഖ യാദവ ക്ഷേത്രമായ നെരോത്ത് ശ്രീ പെരട്ടൂർ കൂലോം ഭഗവതി ക്ഷേത്രത്തിലെ മൂത്തായരായി അവരോധിപ്പിക്കുന്ന ചടങ്ങ് ആലമ്പാടി പദ്മനാഭ തന്ത്രി അവർ കളുടെ കാർമ്മികത്വത്തിൽ നാളെ രാവിലെ നടക്കും. തന്ത്രി മൂന്ന് പ്രാവശ്യം മൂത്തായരേ എന്ന് വിളിക്കും. അതോടനുബന്ധിച്ച് ചില ചടങ്ങുകൾ തന്ത്രിയുടെ ഇല്ലത്ത് നടക്കും അതിന് ശേഷം നെരോത്ത് കൂലോത്ത് എത്തിയ ശേഷം ആചാരസ്ഥാനം എറ്റെടുത്ത് പെരട്ടൂർ കുഞ്ഞികൃഷ്ണൻ മൂത്തായർ എന്ന സ്ഥാനം ഏറ്റെടുത്ത് പെരട്ടൂർ മൂത്തായർ എന്ന പേരിൽ അറിയപ്പെടും. അമ്പലത്തിൽ എല്ലാ ഭരണ കാര്യങ്ങളും നടത്തുന്നത് മൂത്തായരാണ്. ഇതിനു മുമ്പത്തെ പെരട്ടൂർ മൂത്തായരായിരുന്ന കൃഷ്ണൻ മൂത്തായർ ഈയിടെയാണ് അന്തരിച്ചത്.

നാട്ടിലെ പൊതു പ്രവർത്തന രംഗത്ത് സജീവമായ പി വി കുഞ്ഞികൃഷ്ണൻ പരേതരായ പന്നിത്തടം കരിപ്പാടക്കൻ മാലിങ്കൻ മണിയാണിയുടെയും പെരട്ടൂർകാരിച്ചിയമ്മയുടെയും മകനാണ്. നെരോത്ത് തന്നെയാണ് താമസം 

No comments