കൊന്നക്കാട് :ഓണത്തെ വരവേൽക്കാൻ നാടും നാഗരവും തയ്യാറെടുക്കുമ്പോൾ അതിർത്തി ഗ്രാമമായ കൊന്നക്കാടിന് ഇത്തവണ ഉത്സവ പ്രതീതിയാണ്. നാടിന് മുഴുവൻ അറിവിന്റെ വെളിച്ചം പകർന്ന സരസ്വതി ക്ഷേത്രമായ ഗവണ്മെന്റ് എൽ പി സ്കൂൾ അൻപതിന്റെ നിറവിലാണ്. കൊന്നക്കാട് എൽ പി സ്കൂൾ സുവർണ ജൂബിലി കമ്മിറ്റിയുടെ നേതൃത്വത്തിൽ വമ്പിച്ച ഓണാഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ നാല് ഞായറാഴ്ച രാവിലെ എട്ട് മണിക്ക് തന്നെ ആഘോഷ പരിപാടികൾക്ക് തുടക്കമാകുo. കുട്ടികൾക്കുള്ള വിവിധ കലാ കായിക മത്സരങ്ങൾ,പൂക്കള മത്സരം, വടം വലി മത്സരം വനിതകൾക്കും പുരുഷൻ മാർക്കും, എന്നിങ്ങനെ വിവിധ ഇനം പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. അന്നേദിവസം ഉച്ചക്ക് ഓണ സദ്യയും ഒരുക്കിയിട്ടുണ്ട്. വൈകുന്നേരം അഞ്ചു മണിക്ക് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനധാനo ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം നിർവഹിക്കുo.
No comments