Breaking News

ഖത്തർ വേൾഡ് കപ്പ്: ടൂറിസ്റ്റ് വിസാ നിയമങ്ങളിൽ ഇളവുവരുത്തി യുഎഇ നൂറ് ദിർഹത്തിന് മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ നൽകാനാണ് യുഎഇ തീരുമാനിച്ചിരിക്കുന്നത്


അബുദാബി: 2022 ഫിഫ ലോകകപ്പിന് ആതിഥേയത്വമരുളുന്ന ഖത്തറിന് പിന്തുണയേകി ടൂറിസ്റ്റ് വിസാ നിയമങ്ങളില്‍ ഇളവുവരുത്തി യുഎഇ. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഖത്തര്‍ ഫിഫ വേള്‍ഡ് കപ്പിനുള്ള ഹയ്യ കാര്‍ഡുള്ളവര്‍ക്കാണ് വിസ പുറപ്പെടുവിക്കുക. നൂറ് ദിര്‍ഹത്തിന് മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ നല്‍കാനാണ് യുഎഇ തീരുമാനിച്ചിരിക്കുന്നത്.വിസ ലഭിക്കുന്ന ഫുട്ബാള്‍ ആരാധകര്‍ക്ക് യുഎഇയില്‍ വിസാ കാലാവധിയായ തൊണ്ണൂറു ദിവസത്തിനുള്ളില്‍ പലതവണ പ്രവേശിക്കാം. വിസാ ചാര്‍ജായി ഒറ്റതവണ 100 ദിര്‍ഹം അടച്ചാല്‍ മതി. വിസ തൊണ്ണൂറു ദിവസത്തേക്ക് കൂടി നീട്ടിക്കിട്ടാന്‍ റഗുലര്‍ ഫീസ് അടച്ച് അപേക്ഷിച്ചാല്‍ മതിയാകും. നവംബര്‍ ഒന്നുമുതല്‍ വിസ ലഭ്യമാകുന്നതാണ്.

ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) വെബ്‌സൈറ്റിലൂടെ വിസ ഓണ്‍ലൈനായി ലഭ്യമാകും. വെബ്‌സൈറ്റില്‍ സ്മാര്‍ട്ട് ചാനല്‍സെക്ഷനില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് മെയിന്‍ മെനുവില്‍ നിന്ന് പബ്ലിക് സര്‍വ്വീസസ് ചൂസ് ചെയ്യുക, ഹയ്യ കാര്‍ഡ് വിസ സെലക്ട് ചെയ്യുക, അപേക്ഷ പൂരിപ്പിച്ച് പണമടയ്ക്കുക തുടങ്ങിയ ലളിതമായ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചാല്‍ യുഎഇ ടൂറിസ്റ്റ് വിസ ലഭ്യമാകും. വിസാ ഇളവുള്ള രാജ്യങ്ങളിലെ പൗരന്‍മാരെ മുകളില്‍ പറഞ്ഞ നടപടികളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഫിഫ വേള്‍ഡ് കപ്പിന് ആതിഥേയത്വമരുളുന്ന ഖത്തറിന് പിന്തുണ നല്കുക എന്നതാണ് സമഗ്രമായ വിസ നടപടികളിലൂടെ യുഎഇ ലക്ഷ്യമിടുന്നത്.

No comments