Breaking News

പഴമയുടെ പെരുമയിൽ ഓണാനുഭവങ്ങൾ പങ്കുവെച്ച് നാട്ടക്കല്ല് സ്കൂളിലെ ഓണാഘോഷം


വെള്ളരിക്കുണ്ട് :  പഴമയുടെ കാലത്തെ പോന്നോണകഥകളെ ഓർത്തെടുത്തു കൊണ്ട്   നാട്ടുകാരണവന്മാർ സംഘമിച്ച നാട്ടക്കൽ എ. എൽ. പി. സ്കൂളിലെ ഓണാഘോഷപരിപാടി കൾ വേറിട്ട അനുഭവമായിമാറി

കാലപഴക്കത്തിന്റെ കുത്തൊഴുക്കിൽ പെട്ട് വഴിമാറിയ ഐശ്വര്യത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും പൊന്നോണകഥകളും അനുഭവങ്ങളും നാട്ടിലെ കാരണവന്മാർ സ്കൂൾമുറ്റത്തെ ഓണാഘോഷ വേദിയിൽ വിവരിച്ചപ്പോൾ കൊച്ചുകുട്ടികൾക്കും അതിലുപരി അവരെ അക്ഷരം പടിപ്പിക്കുന്ന അധ്യാപകർക്കും നവ്യാനുഭവം പകർന്നു.

ഓണപുടവയും ഓണസദ്യകളും ഓണ കളികളും എല്ലാം ഓർത്തെടുത്തു കൊണ്ട് നാട്ടക്കൽ. പുങ്ങംചാൽ.. ചീർക്കയം. മാലോം. ചുള്ളി

കരുവങ്കയം തുടങ്ങിയപ്രാദേശങ്ങളിലെ 70 വയസ്സിന് മുകളിൽ പ്രായമുള്ള 50 ഓളം നാട്ടു കാരണവൻമാരാണ് നാട്ടക്കല്ല് സ്കൂളിലെ ഓണാഘോഷത്തിൽ കൊച്ചു കുട്ടികൾക്ക് ഒപ്പം പങ്കെടുക്കുവാൻ എത്തിയത്.

മുത്തശ്ശിമാർ ഉൾപ്പെടെ ഉള്ളവർക്ക്  സ്കൂൾ അധികൃതർ ഓണക്കോടിയും വിഭവസമൃദ്ധമായ ഓണസദ്യയും നൽകി

സ്കൂൾ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് നാട്ടക്കൽ സ്കൂളിൽ ഇത്തരത്തിൽ ഓണാഘോഷം നടത്തിയത്. നാട്ടു പയമകൾക്ക് ഒപ്പം നാടൻ പാട്ടുകളും തകിലടി മേളവും മംഗലം കളിയും മാവേലി വരവും ഒക്കെ ഓണാഘോഷത്തിന് ഹരംപകർന്നു.

പരിപാടിയുടെ ഭാഗമായി പഴയകാല കാർഷികോ പകരണങ്ങൾ , വീട്ടുപകരണങ്ങൾ, നാണയങ്ങൾ തുടങ്ങി ഒട്ടേറെ  പുരാവസ്തുക്കളുടെ പ്രദർശനവും ഒരുക്കി.

ജില്ലയിലെ മികച്ച കർഷകയും  ലോക റെക്കോർഡ് ജേതാവുമായ ഡോളി കെ പി പരിപാടി ഉദ്ഘാടനം ചെയ്തു. ജൂബിലി കമ്മിറ്റി ചെയർമാൻ എൻ പി രാജൻ അധ്യക്ഷത വഹിച്ചു.

 പ്രധാനധ്യാപിക വിജയകുമാരി. പി. ടി. എ . പ്രസിഡണ്ട്  രാജേഷ്. എം , ഫിലിപ്പ്, രഞ്ജിനി മനോജ് ഷൈജു മാസ്റ്റർ ഒ.പി. ചന്ദ്രൻ ഉദിനൂർ എന്നിവർ പ്രസംഗിച്ചു.

No comments