Breaking News

ബാനം സ്കൂളിൽ ഓണാഘോഷവും ദേശീയ വടംവലി ജേതാക്കൾക്ക് സ്വീകരണവും നൽകി


ബാനം: ബാനം ഗവ.ഹൈസ്‌കൂളിൽ ഓണാഘോഷവും ദേശീയ വടംവലി ജേതാക്കൾക്ക് സ്വീകരണവും സംഘടിപ്പിച്ചു. വടംവലി താരങ്ങളായ അനാമിക ഹരീഷ്, പി.ശ്രാവണ എന്നിവരെ ആനയിച്ച് ആഹ്ലാദപ്രകടനം നടത്തി. തുടർന്നു നടന്ന അനുമോദന യോഗം കോടോം ബേളൂർ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി.ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.എൻ അജയൻ അധ്യക്ഷനായി. എസ്.എം.സി ചെയർമാൻ ബാനം കൃഷ്ണൻ, മദർ പി.ടി.എ പ്രസിഡന്റ് രജിതഭൂപേഷ്, വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എ.ആർ സോമൻ, പ്രധാനധ്യാപിക കെ.എം രമാദേവി, സീനിയർ അസിസ്റ്റന്റ് പി.കെ ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്കും രക്ഷിതാക്കൾക്കും വിവിധ മത്സരങ്ങളും, പൂക്കള മത്സരവും നടന്നു. വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.

No comments