കുട്ടികളിലെ ലഹരി ഉപയോഗം പരപ്പ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ രക്ഷകർത്താക്കൾക്കായി ലഹരിവിരുദ്ധ ക്ലാസ് നടത്തി വെള്ളരിക്കുണ്ട് ജനമൈത്രി പോലീസ്
വെള്ളരിക്കുണ്ട്: ജനമൈത്രിപോലീസ് വെള്ളരിക്കുണ്ട്, ക്ലീൻ കേരള -യോദ്ധാവ് പദ്ധതിയുടെ ഭാഗമായി പരപ്പ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ രക്ഷകർത്താക്കൾക്കായിലഹരിവിരുദ്ധ ക്ലാസ്സ് സംഘടിപ്പിച്ചു. സ്റ്റേഷൻ എസ് സി പി ഒ സരിത ക്ലാസ്സ് കൈകാര്യം ചെയ്തു.കുട്ടികളിലെ വർധിച്ചു വരുന്ന ലഹരിയുപയോഗം ഇല്ലാതാകുന്നതിനുവേണ്ടി പോലീസുമായി യോജിച്ചു പ്രവർത്തിക്കേണ്ട ആവശ്യത്തെക്കുറിച്ചും കുറിച്ചും അതിനു സ്വീകരിക്കേണ്ട നടപടികളെ കുറിച്ചും ക്ലാസ്സിൽ സംസാരിച്ചു.150തോളം രക്ഷിതാക്കൾ ക്ലാസ്സിനെത്തിച്ചേർന്നു. സ്കൂൾ എച്ച് എം ബൈജ, സതീശൻ മാഷ് എന്നിവർ സംസാരിച്ചു.
No comments