Breaking News

പണയം വെക്കാൻ വാങ്ങിയ സ്വർണ്ണം തിരിച്ചു കൊടുത്തില്ലെന്ന് പരാതിയിൽ പരപ്പ സ്വദേശിക്കെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു


വെള്ളരിക്കുണ്ട് : പണയം വെക്കാനായി സ്വർണ്ണം വാങ്ങി തിരിച്ചുകൊടുത്തില്ലെന്ന് പരാതിയിൽ പരപ്പ  സ്വദേശിയായ സുനിൽ കെ ഡി ക്കെതിരയാണ് വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തത്. പരപ്പ കാരാട്ട് സ്വദേശിയായ ബേബി സെബാസ്റ്റ്യനാണ് പരാതിക്കാരൻ.ആറു മാസത്തിനകം തിരിച്ചു തരാം എന്ന എഗ്രിമെന്റ് വ്യവസ്ഥയിൽ സുനിൽ  12, 3/4 പവൻ തൂക്കം വരുന്ന സ്വർണ്ണ ആഭരണങ്ങൾ കഴിഞ്ഞ വർഷം വാങ്ങുകയും നാളിതുവരെ  സ്വർണ്ണമോ പണമോ 
തിരിച്ചു കൊടുക്കാതെ ചതിച്ചുവെന്നാണ് പരാതി. ബേബി സെബാസ്റ്റ്യന്റെ പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളരിക്കുണ്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു

No comments