മലയോരത്ത് കുടിവെള്ള പൈപ്പിടാൻ കുത്തിപ്പൊളിച്ച റോഡിലെ കുഴികൾ മൂടാത്തത് അപകടക്കെണിയാവുന്നു
വെള്ളരിക്കുണ്ട്: (www.malayoramflash.com) മലയോരത്ത് കുടിവെള്ള പൈപ്പിടാൻ കുത്തിപ്പൊളിച്ച റോഡിലെ കുഴികൾ മൂടാത്തത് അപകടക്കെണിയാവുന്നു. ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൈപ്പ് ഇടുന്നതിന് വേണ്ടിയാണ് റോഡായ റോഡെല്ലാം കുത്തിപ്പൊളിച്ച് ഇട്ടിരിക്കുന്നത്. ശരിയായ രീതിയിൽ മൂടാത്തതിനാൽ മഴക്കാലത്ത് വെള്ളം കുത്തിയൊലിച്ച് വലിയ കുഴികൾ രൂപപ്പെട്ടത് വാഹനങ്ങൾക്കും വഴിയാത്രക്കാർക്കും ഒരുപോലെ ഭീഷണിയാകുന്നു. വെള്ളരിക്കുണ്ട് ബസ്റ്റാൻ്റ്, ബളാൽ, കുഴിങ്ങാട് റോഡ് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം റോഡ് കുത്തിപ്പൊളിച്ച നിലയിൽ തന്നെയാണ് ഉള്ളത്. കരാറുകാരൻ്റെ അനാസ്ഥയും ഇതിന് കാരണമാകുന്നു. കഴിഞ്ഞ ദിവസം വെള്ളരിക്കുണ്ട് ടൗണിന് സമീപം പൈപ്പ് പൊട്ടി മണിക്കൂറുകളോളം കുടിവെള്ളം പാഴായിരുന്നു. News Desk Malayoram Flash
No comments