Breaking News

പരപ്പ ക്ഷീരവികസന യൂണിറ്റ് ഉദ്യോഗസ്ഥരും ക്ഷീരസംഗം ജീവനക്കാരും ഓണാഘോഷം സംഘടിപ്പിച്ചു


പരപ്പ: പരപ്പ ക്ഷീര വികസന യൂണിറ്റിന്റെ കീഴിൽ  ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥരുടേയും ബ്ലോക്കിലെ  42 ക്ഷീര സംഘം ജീവനക്കാരുടേയും നേതൃത്വത്തിൽ ഓണം 2022 ആഘോഷിച്ചു. വിവിധ കലാ കായിക മത്സരങ്ങൾ നടത്തി സമ്മാനങ്ങൾ വിതരണം ചെയ്തു. രാവിലെ തന്നെ ജീവനക്കാർ ഒത്ത് കൂടി മനോഹരമായ പൂക്കളം തീർത്തു.വിഭവ സമൃദ്ധമായ ഓണസദ്യയോട് കൂടി ഓണാഘോഷം സമാപിച്ചു. ക്ഷീര വികസന ഓഫീസർ പി.വി. മനോജ് കുമാർ,ഡയറി ഫാം ഇൻസ്ട്രക്ടർ ഉഷ.കെ ശ്രീജിത്ത് എസ്. എന്നിവർ നേതൃത്വം നൽകി

No comments