ഫുട്ബോൾ ടൂർണ്ണമെൻ്റിനോടൊപ്പം ലഹരിവിരുദ്ധ പ്രതിജ്ഞയുമെടുത്ത് കോളംകുളം റെഡ്സ്റ്റാർ ക്ലബ്ബും ഇ.എം.എസ് വായനശാലയും
ബിരിക്കുളം: കോളംകുളം റെഡ്സ്റ്റാർ ക്ലബ്ബിൻ്റേയും, ഇ എം എസ് വായനശാലയുടേയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന ഓണാഘോഷ പരിപാടികളോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന ദ്വിദിന ഫുഡ്‌ബോൾ ടൂർണമെൻ്റിന് തുടക്കമായി. കോളംകുളം റെഡ് സ്റ്റാർ ഗ്രൗണ്ടിൽ ചിറ്റാരിക്കാൽ സി ഐ രഞ്ജിത്ത് രവീന്ദ്രൻ ഫുട്ബോൾ തട്ടി ഉൽഘാടനം ചെയ്തു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന വമ്പിച്ച കാൽപന്തുകളി മാമാങ്കം ഇന്ന് സമാപിക്കും. ഉദ്ഘാടന ചടങ്ങിൽ വർധിച്ചു വരുന്ന ലഹരി മയക്കുമരുന്ന് ഉപയോഗത്തിനെതിരെ സി.ഐ രഞ്ജിത്ത് രവീന്ദ്രൻ്റെ നേതൃത്വത്തിൽ മദ്യ-ലഹരിവിരുദ്ധ പ്രതിജ്ഞയും എടുത്തു.
വർധിച്ചു വരുന്ന മയക്കു മരുന്ന് ഉപയോഗം തടയേണ്ടത് നമ്മുടെ ആവശ്യമാണ് കേരള പോലീസുമായി സഹകരിച്ചു പ്രവർത്തിക്കുന്നതിനായി കുട്ടികൾ, സ്ത്രീകളും ഉൾപ്പടെ നുറോളം ആൾക്കാരാണ് പരിപാടിയിൽ സഹകരിച്ചത്. ഏ.ആർ സോമൻമാഷ്, മണി.കെ അനുഷ തോമസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു
No comments