Breaking News

പെരുമ്പട്ട സി.എച്ച് മുഹമ്മദ്കോയ സ്മാരക ഗവ.ഹയർ സെക്കൻൻ്ററി സ്കൂളിൽ നിന്നും സ്ഥലം മാറി പോകുന്ന പ്രിൻസിപ്പൽ വി.ശ്രീജയ്ക്ക് യാത്രയയപ്പ് നൽകി


കുന്നുംകൈ: പെരുമ്പട്ട സി എച്ച് മുഹമ്മദ് കോയ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും ജോലി മാറി പോകുന്ന പ്രിൻസിപ്പൽ  വി ശ്രീജയ്ക്ക് പി ടി എ  കമ്മിറ്റിയും പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയും സംയുക്തമായി യാത്രയയപ്പ് നൽകി.  യോഗത്തിൽ പിടിഎ പ്രസിഡണ്ട് പി കെ അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു.പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ പ്രസിഡൻറ് കെ ചന്ദ്രൻ,എ വി അബ്ദുൽ ഖാദർ,കെ പി അഹമ്മദ്,എംസി. അബ്ദുള്ള,എം ഹനീഫ,എം സി അബ്ദുൽ ഖാദർ,പി. ബഷീർ മൗലവി ,എം സിദ്ദീഖ് ,പി.പി. സി. സുഹൈൽ എം ഉസ്മാൻ,പി  ഉമ്മുഹബീബ പി, സമീറ, റസീന, ഷാജഹാൻ, രഘു തുടങ്ങിയവർ സംസാരിച്ചു.

No comments