Breaking News

'സ്മാർട്ട്‌ -40' ജില്ലയിലെ സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലർമാർക്ക് കാഞ്ഞങ്ങാട് സംഘടിപ്പിച്ച ത്രിദിന ശില്പശാല സമാപിച്ചു


കാഞ്ഞങ്ങാട്: കാസർഗോഡ് ജില്ലാ വനിതാ ശിശു വികസന വകുപ്പും, ജില്ലാ ശിശു സംരക്ഷണ യൂണിറ്റും, ഓ. ആർ.സി പദ്ധതിയും (ഔവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ ) ചേർന്ന് ജില്ലയിലെ സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലർമാർക്ക് ത്രിദിന ശില്പശാല സംഘടിപ്പിച്ചു. 27 മുതൽ 29 വരെ കാഞ്ഞങ്ങാട് രാജ് റസിഡൻസിയിൽ  നടന്ന ശിൽപ്പശാല വിദ്യാഭ്യാസ ഉപ ഡയറക്ടർ  കെ. വി പുഷ്പ ഉദ്ഘാടനം ചെയ്തു. ഓ.ആർസി മാസ്റ്റർ ട്രെയിനർ ശ്രീ നിർമ്മൽ കുമാർ അധ്യക്ഷത വഹിച്ച ഈ പരിപാടിയിൽ കാസറഗോഡ് ജില്ലാ മുൻ ശിശു സംരക്ഷണ ഓഫീസർ ശ്രീമതി ബിന്ദു സി. എ മുഖ്യ അതിഥി ആയിരുന്നു. ഓ.ആർ സി പരിശീലകനായ  സുഭാഷ് വനശ്രീ ആശംസയർപ്പിച്ചു. സ്മാർട്ട്‌ -40 എന്ന പേരിൽ ജീവിത നൈപുണ്യങ്ങളെ പരിശീലിപ്പിച്ചുകൊണ്ടുള്ള ഈ ശില്പശാല റിസോഴ്സ് പേഴ്സണമാരായ നിർമൽകുമാർ, സുഭാഷ് വനശ്രീ, ഷൈജിത് കരുവാക്കോട്, യതീഷ് ബല്ലാൾ എന്നിവർ നയിച്ചു. ജീവിത നൈപുണ്യങ്ങളെ തിരിച്ചറിഞ്ഞ് ജീവിതത്തിൽ ഉണ്ടാകുന്ന പ്രതിസന്ധിഘട്ടങ്ങളെ സ്വയം തരണം ചെയ്തുകൊണ്ട് എങ്ങനെ ജീവിതത്തിൽ മുന്നേറാം എന്ന് കുട്ടികളെ പഠിപ്പിക്കാൻ പ്രാപ്തരാക്കുക എന്നുള്ളതായിരുന്നു ഈ ശില്പശാലയുടെ ലക്ഷ്യം. ജില്ലയിലെ വിവിധ സ്കൂളുകളിൽ ജോലി ചെയ്യുന്ന 56 സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലർമാർ ഈ ശില്പശാലയിൽ പങ്കെടുത്തു.

No comments