Breaking News

ഞായറാഴ്ച സ്കൂളുകൾ പ്രവർത്തി ദിനമാക്കുന്നതിനെതിരെ ചിറ്റാരിക്കാലിൽ പ്രതിഷേധജ്വാല തെളിച്ച് കെ സി വൈ എം തോമാപുരം


ചിറ്റാരിക്കാൽ : കെ സി വൈ എം തോമാപുരം ശാഖയുടെ നേതൃത്വത്തിൽ ഞായറാഴ്ച പ്രവൃത്തി ദിനമാക്കുന്നതിനെതിരെ പ്രതിഷേധജ്വാലയും പ്രതിഷേധ സദസും നടത്തി. ക്രൈസ്തവരായവർക്ക് വിശുദ്ധ കുർബാനയും, സൺഡേക്ലാസ്സുകളും, മറ്റ് മതപരമായ ചടങ്ങുകൾക്കും തടസ്സം സൃഷ്ടിക്കുന്ന വിധത്തിൽ ഈ വരുന്ന ഒക്ടോബർ രണ്ടാം തീയതി പ്രവർത്തി ദിവസം ആക്കാനുള്ള കേരള സർക്കാർ നടപടിക്കെതിരെ തിരി കത്തിച്ചു പ്രതിഷേധം അറിയിച്ചു. കെ സി വൈ എം തോമാപുരം ശാഖ പ്രസിണ്ടന്റ് ജോസഫ്  ജോയി ഇലഞ്ഞിമറ്റത്തിൽ അദ്ധ്യക്ഷത വഹിച്ചു. തോമാപുരം ഫൊറോന അസി. വികാരി ഫാ. സെബാസ്റ്റ്യൻ തെങ്ങുംപള്ളിൽ ഉദ്ഘാടനം ചെയ്തു . കെ സി വൈ എം ആനിമേറ്റർ ഷിജിത്ത് കുഴുവേലിൽ മുഖ്യ പ്രഭാഷണം നടത്തി. കെ സി വൈ എം ഭാരവാഹികളായ എസ്തു ഇടകരമൈലിക്കൽ, ജിസ്‌ബിൻ പുതിയാപറമ്പിൽ, ജോസ് കെ ജോണി കൊടിയംകുന്നേൽ , അരുൺ ചിലമ്പട്ടശേരി, വിവേക് പുതുമന, മാന്വൽ ചൂരപൊയ്കയിൽ,മെബിൻ നബിയാമഠം എബിൻ പാതിപുരയിടം, എന്നിവർ  നേതൃത്വം നൽകി.

No comments