Breaking News

പരിമിതികൾക്ക് മുകളിൽ കഠിനാധ്വാനത്തിൻ്റെ വിജയം വെള്ളരിക്കുണ്ട് കൂളിപ്പാറയിലെ ഹരിത രാമകൃഷ്ണൻ ഇനി ആയുർവേദ ഡോക്ടർ


വെള്ളരിക്കുണ്ട്: കഠിനാധ്വാനത്തിന് മുന്നിൽ പരിമിതികൾ തടസമായില്ല,  വെള്ളരിക്കുണ്ട് കൂളിപ്പാറയിലെ കൂലി തൊഴിലാളിയായ രാമകൃഷ്ണന്റെയും ബാലാമണിയുടെയും മകൾ ഹരിതാ രാമകൃഷ്ണൻ ഇനി ഡോക്ടർ. പരിമിതമായ സാഹചര്യങ്ങളിൽ നിന്നും പഠിച്ച്  ഒരു നാടിൻ്റെ ആദ്യ ഡോക്ടർ എന്ന അഭിമാനകരമായ നേട്ടത്തിന് ഉടമയായി മാറിയിരിക്കുകയാണ് ഹരിത. ഇപ്പോൾ ഭീമനടി ഗവ.ആയുർവേദ ആശുപത്രിയിൽ ഹൗസ് സർജൻസിയുടെ ഭാഗമായി പ്രാക്ടീസ് നടത്തുന്നു. പാലക്കാട് അഹല്യ ആയുർവേദ മെഡിക്കൽ കോളേജിൽ നിന്നുമാണ് ആയുർവേദ ബിരുദം പൂർത്തിയാക്കിയത്.

മലവേട്ടുവ സമുദായത്തിൽ നിന്നുള്ള ആദ്യ ആയൂർവേദ ഡോക്ടർ എന്ന നേട്ടവും ഹരിതക്ക് സ്വന്തം.

വെള്ളരിക്കുണ്ട് നിർമ്മലഗിരി എൽ.പി സ്ക്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് പരവനടുക്കം എം.ആർ.എസിൽ പ്ലസ്ടു പൂർത്തിയാക്കിയ ശേഷം എൻട്രൻസ് എഴുതി ആയുർവേദ പഠനത്തിന് ചേർന്നു. സഹോദരൻ ഹരികൃഷ്ണൻ വെള്ളരിക്കുണ്ട് പോസ്റ്റോഫീസിൽ താൽക്കാലിക ജീവനക്കാരനാണ്. NewsDesk Malayoramflash

റിപ്പോർട്ട്: ചന്ദ്രു വെള്ളരിക്കുണ്ട്

No comments