Breaking News

വെള്ളരിക്കുണ്ട് സെന്റ്.ജൂഡ്സ് ഹയർ സെക്കന്ററി സ്‌കൂളിലെ എസ് പി സി കുട്ടികൾ രക്‌തദാനസമ്മതപത്രകൈമാറ്റവും, പോലീസ് സ്റ്റേഷൻ സന്ദർശനവും നടത്തി


വെള്ളരിക്കുണ്ട്: സെന്റ്. ജൂഡ്സ് ഹയർ സെക്കന്ററി സ്‌കൂളിലിലെ എസ് പി സി വിദ്യാർഥികൾ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ സന്ദർശിച്ചു. ചൈൽഡ് ഫ്രണ്ട്‌ലി പോലീസ് സ്റ്റേഷന്റെ സജ്ജീകരണങ്ങളും പ്രവർത്തനങ്ങളും കുട്ടികളിൽ കൗതുകമായി.   കുട്ടികൾ ശേഖരിച്ച 350 രക്തദാതാക്കളുടെ വ്യക്തി വിവരങ്ങൾ അടങ്ങിയ സമ്മതപത്രം സ്റ്റേഷൻ സബ് ഇൻസ്പെക്ടർ റെജികുമാർ എം ന് കുട്ടികൾ കൈമാറി.തുടർന്ന് എസ് ഐ സാർ കുട്ടികളോട് സംസാരിച്ചു.സ്റ്റേഷൻ റൈറ്റർ എ എസ് ഐ മധു, എസ്പിസി ചാർജ് വഹിക്കുന്ന എസ് സിപിഒ മാരായ സരിത, രജികുമാർ എന്നിവർ  അധ്യാപകരായ റാണി, ജിമ്മി എന്നിവരോടും കുട്ടികളോടുമൊപ്പം ചേർന്ന് സ്റ്റേഷൻ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തി.

No comments