16,17 തീയതികളിൽ കള്ളാറിൽ നടക്കുന്ന അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘടാക സമിതി ഭാരവാഹിക
രാജപുരം: കള്ളാറില്‍ വെച്ച് 16,17 തീയതികളില്‍ നടക്കുന്ന അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘടാക സമിതി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. 16ന് പകല്‍ 10ന് കള്ളാര്‍ അനുഗ്രഹ ഓഡിറ്റോറിയത്തില്‍ ജാനകി കുട്ടി നഗറില്‍ വെച്ച് നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി സി എസ് സുജാത ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് സൂസന്‍ കോടി സംഘടന റിപ്പോര്‍ട്ട് അവതരിപ്പിക്കും. 17ന് പകല്‍ 3ന് 5000 വനിതകള്‍ പങ്കെടുത്തു കൊണ്ടു കള്ളാറില്‍ നിന്നും രാജപുരത്തേക്ക് റാലിയും തുടര്‍ന്ന് രാജപുരത്ത് എം സി ജോസഫൈനന്‍ നഗറില്‍ നടക്കുന്ന പൊതുസമ്മേളനം കെ കെ ശൈലജ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലായിലെ 1674 യൂണിറ്റ് സമ്മേളനങ്ങളും, 148 വില്ലേജ് സമ്മേളനങ്ങളും, 12 ഏരിയ സമ്മേളനങ്ങളും പൂര്‍ത്തിയാക്കിയാണ് ജില്ലാസമ്മേളനം നടത്തുന്നത്. ജില്ലായിലെ 200067 മെമ്പര്‍മാരെ പ്രതിനിധികരിച്ചു കൊണ്ടു 300 പേര്‍ പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കും. മലയോര മേഖലയില്‍ ആദ്യമായി നടക്കുന്ന മഹിള ജില്ലാ സമ്മേളനം വിജയിപ്പിക്കുന്നതിന് പനത്തടി ഏരിയായിലെ 163 യൂണിറ്റുകളില്‍ നിന്നും വീടുകള്‍ കയറി വനിതകളുടെ നേതൃത്വത്തില്‍ ഫണ്ടു ശേഖരണം നടത്തിയാണ് സമ്മേളനത്തിന് ആവശ്യമായ പണം കണ്ടെത്തിയിരിക്കുന്നത്. സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി ജില്ലായിലെ 12 ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിലും വ്യത്യസ്തങ്ങളായ അനുബന്ധപരിപാടികള്‍ സംഘടിപ്പിച്ചു. പനത്തടി ഏരിയായില്‍ മാത്രം പ്രദേശിക സംഘടാക സമിതികള്‍ രൂപികരിച്ച് നിരവധി കലാകായിക പരിപാടികളും, സൗഹൃദ സദസ്സുകളും സംഘടിപ്പിച്ചു. അതോടെപ്പം വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍ സംഘടിപ്പിച്ചു. വാര്‍ത്ത സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി എം സുമതി, പ്രസിഡന്റ് പി സി സുബൈദ, ട്രഷറര്‍ ദേവി രവിന്ദ്രന്‍, ഏരിയ സെക്രട്ടറി സൗമ്യവേണുഗോപാലന്‍, സംഘാടക സമിതി ചെയര്‍മാന്‍ എം വി കൃഷ്ണന്‍, വൈസ് ചെയര്‍മാന്‍ ഒക്ലാവ് കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള കൊടികൊടിമരജാഥകള്‍ 15ന് ആരംഭിക്കും. പ്രതിനിധി സമ്മേളന നഗറില്‍ ഉയര്‍ത്താനുള്ള കൊടിമരം മാച്ചിപ്പള്ളി ടി വി തങ്കമണി സ്മൃതി മണ്ഡപത്തില്‍ നിന്നും കൊണ്ടുവരും. സംസ്ഥാന കമ്മിറ്റിയംഗം ബേബി ബാലകൃഷ്ണന്‍ ലീഡറും, ഏരിയ സെക്രട്ടറി സൗമ്യവേണുഗോപാലന്‍ മാനേജറുമായ ജാഥ പകല്‍ പകല്‍ 2ന് മാച്ചിപ്പള്ളിയില്‍ വെച്ച് ജില്ലാ സെക്രട്ടറി എം സുമതി ഉദ്ഘാടനം ചെയ്യും. ബളാംതോട്, പനത്തടി, കോളിച്ചാല്‍, മാലക്കല്ല് എന്നി സ്വീകരണത്തിന് ശേഷം കള്ളാറില്‍ സമാപിക്കും. പൊതുസമ്മേളന നഗറില്‍ ഉയര്‍ത്താനുള്ള കൊടിമരം പ്രാന്തര്‍കാവ് ബിന്ദു സുരേഷ് സ്മൃതി മണ്ഡപത്തില്‍ നിന്നും ജില്ലാ പ്രസിഡന്റ് പി സി സുബൈദ ലീഡറും, ജില്ലാ കമ്മിറ്റിയംഗം പി ശാന്തകുമാരി മാനേജറുമായ ജാഥ പകല്‍ 2.30ന് പ്രാന്തര്‍കാവില്‍ സംസ്ഥാന കമ്മിറ്റിയംഗം പി പി ശ്യാമളദേവി ഉദ്ഘാടനം ചെയ്യും. കോളിച്ചാല്‍, മാലക്കല്ല്, കള്ളാര്‍ എന്നിവടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം രാജപുരത്ത് സമാപിക്കും.പ്രതിനിധി സ്‌മ്മേളന നഗറില്‍ ഉയര്‍ത്താനുള്ള പതാക ജാഥ ജില്ലാ ട്രഷറര്‍ ദേവി രവിന്ദ്രന്‍ ലീഡറും, ജില്ലാ ജോയിന്റ് സെക്രട്ടറി സുനു ഗംഗാധരന്‍ മാനേജറുമായി കൊണ്ടു വരുന്ന ജാഥ പകല്‍ 11ന് ചെമ്മട്ടംവയലില്‍ ജാനകി കുട്ടി നഗറില്‍ വെച്ച് സംസ്ഥാന ട്രഷറര്‍ ഇ പത്മാവതി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മാവുങ്കാല്‍ മുതല്‍ വിവിധ സ്വീകരണങ്ങള്‍ക്ക് ശേഷം കള്ളാറില്‍ സമാപിക്കും. പൊതുസമ്മേളന നഗറില്‍ ഉയര്‍ത്താനുള്ള പതാക ജാഥ ജില്ലാ വൈസ് പ്രസിഡന്റ് വി വി പ്രസന്നകുമാരി ലീഡറും, ജില്ലാ ജോയിന്റ് സെക്രട്ടറി ഓമന രാമചന്ദ്രന്‍ മാനേജറുമായ ജാഥ കായലടുക്കം എം കെ നാരായണി സ്മൃതി മണ്ഡപത്തില്‍ നിന്നും സംസ്ഥാന കമ്മിറ്റിയംഗം എം ലക്ഷ്മി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഏഴാംമൈല്‍ മുതല്‍ വിവിധ സ്വീകരണങ്ങള്‍ ശേഷം രാജപുരത്ത് സമാപിച്ചതിന് ശേഷം പൊതുസമ്മേളന നഗറില്‍ സംഘാട സമിതി ചെയര്‍മാന്‍ എം വി കൃഷ്ണന്‍ പതാക ഉയര്‍ത്തും. അതിന് ശേഷം രണ്ടു ജാഥകളും കള്ളാറില്‍ സമാപിക്കും.
No comments