Breaking News

DYFI എളേരി ബ്ലോക്ക് കാൽനടജാഥ സമാപനം വെള്ളരിക്കുണ്ടിൽ ; സംഘാടകസമിതി രൂപീകരിച്ചു


 വെള്ളരിക്കുണ്ട് : കേന്ദ്രസർക്കാർ രാജ്യത്തെ യുവജനങ്ങളോട് കാണിക്കുന്ന തൊഴിൽ വിരുദ്ധ നയങ്ങൾക്കെതിരെ "Where is my Job " എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് തൊഴിലില്ലായ്മക്കെതിരെ മതനിരപേക്ഷ ഇന്ത്യക്കായി DYFI  യുവജന മുന്നേറ്റം സംഘടിപ്പിക്കുന്നു. നവംബർ മൂന്നിന് നടക്കുന്ന പാർലമെന്റ് മാർച്ചിന്റെ പ്രചരണാർത്ഥം ഡിവൈഎഫ്ഐ എളേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 6ന്  പാലാ വയലിൽ ഡിവൈഎഫ്ഐ മുൻ കാസർഗോഡ് ജില്ലാ സെക്രട്ടറി സി ജെ സജിത്ത് ഉദ്ഘാടനം ചെയ്ത്, ഡിവൈഎഫ്ഐ എളേരി ബ്ലോക്ക് സെക്രട്ടറി സി വി ഉണ്ണികൃഷ്ണൻ ജാഥ ക്യാപ്റ്റനായി  6, 7, 8,9, തീയതികളിലായി പാലാവയൽ മുതൽ വെള്ളരിക്കുണ്ട് വരെ നടക്കുന്ന കാൽനട പ്രചരണ ജാഥ ഒക്ടോബർ 9ന് വൈകുന്നേരം അഞ്ചുമണിക്ക് വെള്ളരിക്കുണ്ടിൽ സമാപനയോഗം ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ് സിറാജ് ഉദ്ഘാടനം ചെയ്യും സമാപന യോഗം വിജയിപ്പിക്കുന്നതിനായി  സംഘാടകസമിതി രൂപീകരിച്ചു രൂപീകരണയോഗം കെ സി സാബു ഉദ്ഘാടനം ചെയ്തു, രമ്യ കെ കെ സ്വാഗതം പറഞ്ഞു, സുമേഷ് പി.ആർ അധ്യക്ഷത വഹിച്ചു, വിനീത് കെ, സണ്ണി മങ്കയം, വി പ്രശാന്ത്, എന്നിവർ സംസാരിച്ചു, ഭാരവാഹികളായി ചെയർമാൻ സണ്ണി മങ്കയം,വൈസ് ചെയർമാൻ വിനീത്, കൺവീനർ രമ്യ കെ കെ,ജോയിൻ കൺവീനർ സുമേഷ് പി ആർ, എന്നിവരെ തിരഞ്ഞെടുത്തു

No comments