Breaking News

മരത്തടി കടത്തിയതിന് ചരക്ക് സേവനനികുതി വകുപ്പ് ഉദ്യോഗസ്ഥർ പിഴ ഈടാക്കിയതിന്റെ രസീത് നൽകിയില്ല; ജി.എസ്.ടി ഡെപ്യൂട്ടി കമ്മീഷണർക്ക് പരാതി നൽകി എളേരിത്തട്ട് സ്വദേശി


വെള്ളരിക്കുണ്ട് :പിക്കപ്പ് ലോറിയിൽ കടത്തിയ മരത്തടി പിടികൂടിയ ചരക്ക് സേവന നികുതി വകുപ്പിന്റെ പെട്രോളിംഗ് വാഹനത്തിലെ ചാർജ്ജ് ഓഫീസറും ഡ്രൈവറും ആവശ്യപ്പെട്ടത് 25,000 രൂപ.ചർച്ചകൊടുവിൽ 5000 രൂപ നൽകിയെങ്കിലും രസീറ്റ് നൽകിയില്ലെന്ന് പരാതി

എളേരിത്തട്ട് സ്വദേശി മാനുവൽ ജോസഫ് പരുത്തിപ്പാറയാണ് ഇത് സംബന്ധിച്ച്  കാസർകോട് ജില്ലാ ജി.എസ്. ടി. ഡെപ്യൂട്ടി കമ്മീഷണർക്ക് പരാതി നൽകിയിരിക്കുന്നത്.


കഴിഞ്ഞ 29/9/22 ന് കെ. എൽ.60 ജെ.4754 എന്നപിക്കപ്പ് ലോറിയിൽ അടുക്കളക്കുന്ന് എന്ന സ്ഥലത്ത്‌ നിന്നും ഉണ്ണി കൃഷ്ണൻ എന്നയാളുടെ വീട് നിർമ്മാണത്തിനായി  12000 രൂപ വില നൽകി വാങ്ങിയ പ്ലാവ് തടി കൊണ്ടു പോകുമ്പോൾ നികുതി വകുപ്പിന്റെ ബെലോറ വാഹനത്തിൽ എത്തിയ രാഘവൻ എന്നഉദ്യോഗസ്ഥനും ഡ്രൈവർ ആയ രാജേഷ് ടി. ടി. എന്നയാളും വാഹനം തടഞ്ഞു നിർത്തി പരിശോധനയോ രേഖയോ ആവശ്യപ്പെടാതെ 25000 രൂപ ആവശ്യപ്പെടുകയും സംസാരിച്ചതിന് ഒടുവിൽ 5000 രൂപ വാങ്ങുകയും ആയിരുന്നു. എന്നാൽപണം അടച്ച രസീറ്റ് ആവശ്യപ്പെട്ടപ്പോൾ ഇരുവരും ആക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്‌തുവെന്നും ഡ്രൈവർ തന്നോടും മറ്റ് വാഹന ഉടമകളോടും ഡ്യൂട്ടി ഇല്ലാത്ത സമയത്ത്‌ ഭീഷണിപ്പെടുത്തി മദ്യവും പണവും നിരന്തരം അവശ്യപ്പെടുകയും ചെയ്യുന്നുവെന്നും മാനുവൽ ജോസഫ്‌ നൽകിയ പരാതിയിൽ പറയുന്നു.

No comments