ടീ എം ജേക്കബിന്റെ പതിനൊന്നാമത് ചരമവാർഷിക അനുസ്മരണയോഗം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളരിക്കുണ്ടിൽ വച്ച് നടന്നു
വെള്ളരിക്കുണ്ട് : അന്തരിച്ച മുൻമന്ത്രിയും കേരള കോൺഗ്രസ് പാർട്ടി ലീഡറു മായിരുന്ന ശ്രീ ടീം എം ജേക്കബിന്റെ പതിനൊന്നാമത് ചരമവാർഷിക അനുസ്മരണയോഗം പാർട്ടി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളരിക്കുണ്ടിൽ വച്ച് നടന്നു. കേരളം കണ്ട മികച്ച നിയമസഭാ സാമാജികരിൽ ഒരാളായിരുന്നു ശ്രീ ടിഎം ജേക്കബ് എന്ന് അനുസ്മ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പാർട്ടി ജില്ലാ പ്രസിഡണ്ട് ആൻ്റക്സ് ജോസഫ് അനുസ്മരിച്ചു അദ്ദേഹം കൈകാര്യം ചെയ്ത വകുപ്പുകളിൽ തൻ്റേതായ വ്യ ക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട് എന്ന് യോഗം അഭിപ്രായപ്പെട്ടു യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് ആൻ്റക്സ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു, ജില്ലാ സെക്രട്ടറിമാരായ മാത്യൂ നാരകത്തറ, സി എസ് തോമസ് ,നാഷണൽ അബ്ദുല്ല, സത്യൻ കമ്പല്ലൂർ ,യൂത്ത്ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് മനോജ് വലിയ പ്ലാക്കൽ ദലിദ് പ്രണ്ട്ജില്ലാ പ്രസിഡണ്ട് രഞ്ജിത്ത് കൊടിയം കുണ്ട് തുടങ്ങിയവർ പ്രസംഗിച്ചു
No comments