Breaking News

ആദരം ആയുസ്സ് -40 ഒക്ടോബർ 9 ന് വള്ളിക്കടവിൽ നടക്കും നോവലിസ്റ്റ് സി.വി.ബാലകൃഷ്ണനെ ചടങ്ങിൽ ആദരിക്കും


വെള്ളരിക്കുണ്ട്: സി.വി.ബാലകൃഷ്ണൻ്റെ മാസ്റ്റർ പീസ് ആയുസ്സിൻ്റെ പുസ്തകം നോവൽ രചനയുടെ നാല്പതാം വർഷത്തിൻ്റെ  ഒരു വർഷം നീണ്ടു നില്ക്കുന്ന ആഘോഷങ്ങളുടെ തുടക്കം *ആദരം ആയുസ്സ് 40- ഒക്ടോബർ 9 ഞായറാഴ്ച നോവൽ രചനയുടെ പശ്ചാത്തല ഭൂമിയായ മാലോം ഗ്രാമത്തിലെ വള്ളിക്കടവിൽ കസ്ബ യുവജന കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ നടക്കും

നോവലിസ്റ്റ് സി.വി.ബാലകൃഷ്ണനെ ചടങ്ങിൽ ആദരിക്കും.താഹ മാടായി, സജി ജെയിംസ്, പ്രൊഫ.കെ.പി.ജയരാജൻ, കരിമ്പിൽ രാജഗോപാലൻ , റിട്ട. ഐ.ജി. മധുസൂദനൻ കെ.വി തുടങ്ങിയ സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും

നോവൽ സംവാദം, ഖണ്ഡന - മണ്ഡന വിമർശനം, പുനർവായന എന്നിവ നടക്കും

No comments