Breaking News

ബളാൽ പഞ്ചായത്തിലെ വൃദ്ധമാതാപിതാക്കൾ ഇനി സായംപ്രഭ ഹോമുകളുടെ തണലിൽ


വെള്ളരിക്കുണ്ട് : ബളാൽ ഗ്രാമ പഞ്ചായത്തിലെ 60 വയസ് കഴിഞ്ഞ വൃദ്ധമാതാപിതാക്കൾക്ക് വാർദ്ധക്യകാലജീവിതം ആനന്ദകരമാക്കുക എന്ന ലക്ഷ്യത്തോടെ  സായംപ്രഭഹോമുകൾ പ്രവർത്തനം തുടങ്ങി. 

പഞ്ചായത്തിലെ മാലോം, , എടത്തോട് എന്നീ സ്ഥലങ്ങളിലാണ് എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ സായം പ്രഭ ഹോമുകൾ ആരംഭിച്ചത്. കെയർ ഗിവർമാരുടെ മേൽനോട്ടത്തിലാണ്  വൃദ്ധ മാതാപിതാക്കളുടെ പരിചരണം. ലഘു ഭക്ഷണം ഉൾപ്പെടെ ഉള്ള കാര്യങ്ങൾ ഉൾപ്പെടുത്തിയുള്ള പ്രവർത്തനങ്ങളാണ് നടക്കുക.

ഓരോ സെന്ററുകളിലും ടെലിവിഷൻ, കാരംസ് ബോർഡ്, ചെസ് ബോർഡ് എന്നിവ ഉണ്ടാകും. നേരം പോക്കിനും വിനോദത്തിനും വേണ്ടിയാണിത് കൂടാതെ മികച്ച യോഗ ഇൻസെക്റ്റരുടെ നേതൃത്വത്തിൽ യോഗ പരിശീലനവും ലഭ്യമാക്കും.

മെഡിക്കൽ സംഘത്തിന്റെ സേവനവും ആവശ്യമായ മരുന്നുകളും സായം പ്രഭഹോമിൽ എത്തുന്നവർക്ക് ലഭ്യമാകും. സംസ്ഥാനത്ത്‌ ആകെ 89 സായം പ്രഭഹോമുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്. ഇതിൽ ബളാൽ പഞ്ചായത്ത്‌ ജില്ലയിൽ ആദ്യമായി മൂന്ന് സായം പ്രഭഹോമുകൾ നടപ്പാക്കിയ പഞ്ചായത്ത്‌ എന്ന പ്രത്യേകതയും നേടി.

തിങ്കളാഴ്ച നടന്ന ചടങ്ങിൽ പ്രസിഡന്റ് രാജു കട്ടക്കയം സായം പ്രഭഹോമുകൾ വൃദ്ധമാതാപിതാക്കൾക്കായി സമർപ്പിച്ചു. വൈസ് പ്രസിഡന്റ് എം. രാധാമണി അധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി അംഗങ്ങളായ അലക്സ് നെടിയകാലയിൽ. ടി. അബ്ദുൾ കാദർ. പി. പത്മാവതി ടീച്ചർ ബ്ലോക്ക് പഞ്ചായത്ത്‌ അംഗം സി. രേഖ. പഞ്ചായത്ത്‌ അംഗ ങ്ങളായ ജോസഫ് വർക്കി. പി. സി. രഘു നാഥൻ നായർ. ബിൻസി ജെയിൻ. മോൻസി ജോയ്. എം. അജിത സന്ധ്യ ശിവൻ വിനു. കെ. ആർ. കെ. വിഷ്ണു. ഐ. സി. ഡി. എസ്. സൂപ്പർ വൈസർ പി. ജിനി. ആയുർവേദ മെഡിക്കൽ ഓഫീസർ സി. ആർ. അമ്പിളി. തുടങ്ങിയവർ പ്രസംഗിച്ചു

No comments