Breaking News

ഭീമനടി-ചിറ്റാരിക്കൽ റോഡിന്റെ നിർമ്മാണ പ്രവർത്തികൾ പൂർത്തിയാക്കി ഗതാഗതയോഗ്യമാക്കണം ; ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വെള്ളരിക്കുണ്ട് യൂണിറ്റ് സമ്മേളനം നർക്കിലക്കാട് സമാപിച്ചു


വെള്ളരിക്കുണ്ട് : ആൾ  കേരള ഫോട്ടോഗ്രാഫേഴ്സ്  അസോസിയേഷൻ വെള്ളരിക്കുണ്ട് യൂണിറ്റ് സമ്മേളനം യൂണിറ്റ് പ്രസിഡണ്ട്‌ ജയൻ വരക്കാടിന്റെ അധ്യക്ഷതയിൽ  കാഞ്ഞങ്ങാട് മേഖല പ്രസിഡണ്ട്‌ പ്രജിത് കളർ പ്ലസ് ഉൽഘടനം ചെയ്തു.

സമ്മേളന നഗറിൽ യൂണിറ്റ് പ്രസിഡണ്ട്‌ ജയൻ വരക്കാട് പതാക ഉയർത്തി. യൂണിറ്റ് സെക്രട്ടറി വിജേഷ് ബിരിക്കുളം സ്വാഗതം പറഞ്ഞു. സംസ്ഥാന ജില്ലാ ഭാരവാഹികളായ ഹരീഷ് പാലാക്കുന്ന്,സിനു ബന്ധഡുക്ക K c എബ്രഹാം എന്നിവർ സംസാരിച്ചു. ഭീമനടി-ചിറ്റാരിക്കൽ റോഡിന്റെ നിർമാണ പ്രവർത്തി ഉടൻ പരിഹരിക്കുകയും, കാസർഗോഡ് ജില്ലയിലെ ആരോഗ്യ മേഖലയിലെ  പ്രതിസന്ധികൾ പരിഹരിക്കണമെന്നും  സ്വയം തൊഴിൽ സംരംഭകരായ  ഫോട്ടോഗ്രഫി മേഘലയിലെ  തൊഴിൽ പ്രതിസന്ധി അധികാരികൾ ശ്രദ്ധിക്കണമെന്നും സമ്മേളന പ്രമേയം ആവശ്യപ്പെട്ടു.

2022/23 വർഷത്തെ ഭാരവാഹികളായി

‌ജയൻ വരക്കാട് (പ്രസിഡണ്ട്) വിജേഷ് ബിരിക്കുളം (സെക്രട്ടറി)അനീഷ്  പരിണയ (ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.

No comments