വെള്ളരിക്കുണ്ട് ഗാന്ധിഭവൻ കുടുംബാംഗങ്ങൾക്കൊപ്പം ഗാന്ധിജയന്തി ആഘോഷിച്ച് വരക്കാട് സ്കൂളിലെ എൻ എസ് എസ് വളണ്ടിയർമാർ
വെള്ളരിക്കുണ്ട് : വരക്കാട് വള്ളിയോടൻ കേളു നായർ സ്മാരക ഹയർ സെക്കന്ററി സ്കൂളിലെ എൻ എസ് എസ് വോളന്റീർസ് പൊതിച്ചോറ് നൽകിയും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചും ഗാന്ധി ജയന്തി ദിനത്തിൽ അഗതികളുടെ ആശ്രയകേന്ദ്രമായ വെള്ളരിക്കുണ്ട് ഗാന്ധിഭവനിലെ അന്തേവാസികൾക്കൊപ്പം ചിലവഴിച്ചു. മാനേജർ രവീന്ദ്രൻ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ലിനി കെ വി, അധ്യാപിക ശ്രീജ പി, എൻ എസ് എസ് വോളന്റീർ ലീഡർ ആദിത്യൻ പി എന്നിവർ സംസാരിച്ചു.
No comments