Breaking News

ബളാൽ മണ്ഡലം മൈക്കയം വാർഡ്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ആഘോഷിച്ചു


കൊന്നക്കാട് :ബളാൽ മണ്ഡലം എട്ടാം വാർഡ്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ആഘോഷിച്ചു.മൈക്കയത്ത് മുതിർന്ന കോൺഗ്രസ്‌ പ്രവർത്തകൻ സി ജെ മാത്യു പതാക ഉയർത്തി.വാർഡ് കോൺഗ്രസ്‌ പ്രസിഡന്റ്‌ ഡാർലിൻ ജോർജ് കടവൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ അംഗം പി സി രഘു നാഥൻ ചടങ്ങിൽ സ്വാഗതം പറഞ്ഞു. വാർഡ്‌ വൈസ് പ്രസിഡന്റ്‌ വിൻസെന്റ് കുന്നോല മുഖ്യ പ്രഭാഷണം നടത്തി.മോളി ഒറ്റപപ്ലക്കൽ, പ്രഭ, ഷാജി, ഹെലോസ്, ജോസ് കുട്ടി ബാബു എന്നിവർ ആശംസകൾ അർപ്പിച്ചു.തുടർന്ന് ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചനും നടത്തി. മഹിളാ കോൺഗ്രസ്‌ നേതാവ് തങ്കമണി അടുക്കത്തിൽ നന്ദി പറഞ്ഞു.

No comments