Breaking News

'സങ്കടം ഒപ്പുന്നവരുടെ സങ്കടങ്ങൾക്ക് പരിഹാരം ഉണ്ടാകണം': കാസർഗോഡ് ജില്ല ഓർഫനേജ് അസോസിയേഷൻ


കാസർഗോഡ് : അസോസിയേഷൻ ഓഫ് ഓർഫനേജസ് ആൻഡ് ചാരിറ്റമ്പിൾ ഇൻസ്റ്റിറ്റുഷൻസ് കാസർഗോഡ് ജില്ല ജനറൽ ബോഡിയോഗം നടത്തപ്പെട്ടു. യോഗം ജില്ലാ പ്രസിഡന്റ്  എൻ എ അബൂബക്കർ ഹാജി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ബ്രദർ ഈശോദാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഷിജിത്ത് തോമസ് മുഖ്യ പ്രഭാഷണം നടത്തി. ട്രഷറർ ഡോ. ഉദയ കുമാർ നന്ദി പറഞ്ഞു. ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസി ആമുഖപ്രഭാഷണം നടത്തി. 


കാസർഗോഡ് ജില്ലയിലെ ഓർഫനേജുകളിൽ അരി, ഗോതമ്പ് വിതരണവുമായി ബന്ധപ്പെട്ട് ഒരുപാടു ബുദ്ധിമുട്ടുകൾ നേരിടുന്നതായി അഭിപ്രായപ്പെട്ടു.ഓർഫനേജുകൾ സപ്ലൈക്കോ ഓഫീസിൽ പണം അടച്ചാണ് ഭക്ഷ്യവസ്തുകൾ കൈപ്പറ്റുന്നത് എങ്കിലും നിയമത്തിന്റെ പേര് പറഞ്ഞു ഒരു പാട് ബുദ്ധിമുട്ടിക്കുന്നു. പ്രത്യേകിച്ച് ഹോസ്ദുർഗ്, വെള്ളരിക്കുണ്ട് താലൂക്കുകളിൽ . കേരളത്തിൽ മറ്റു ജില്ലകളിൽ ഈ ബുദ്ധിമുട്ടുകൾ ഉണ്ടാവറില്ല. അടിയന്തരമായി ഇത് ജില്ലാ കളക്ടറുടെയും , ജില്ലാ സപ്ലൈക്കോ ഓഫീസറുടെയും ശ്രദ്ധയിൽ കൊണ്ടുവരാൻ തീരുമാനിച്ചു. ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയിൽ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും എം എൽ എ മാരും പങ്കെടുക്കാതെ വരുന്നത് കൊണ്ട് തങ്ങളുടെ ആവശ്യങ്ങൾ സർക്കാറിന്റെ ശ്രദ്ധയിൽ പെടുത്താൻ സാധിക്കാതെ വരുന്നു. ജനപ്രതിനിധികൾ വോട്ട് ബാങ്ക് ലക്ഷ്യം വെച്ച് ഇലക്ഷൻ സമയം മാത്രം ഓർഫനേജുകളിലെ നിവാസികൾക്ക് വേണ്ടി നിലകൊള്ളുന്ന അസ്ഥിര നിലപാട് തിരുത്തണമെന്നും യോഗത്തിൽ ആവശ്യമുണ്ടായി. എട്ട് നിവാസികൾ ഒരു സ്റ്റാഫ് എന്ന സർക്കാർ നിർദേശം പാലിക്കപെടണമെങ്കിൽ സർക്കാർ തന്നെ ഇവർക്ക് ശബളം  കൊടുക്കാൻ തയാറാകണം. നിത്യോപയോഗ ചിലവുകൾക്കായി പല സ്ഥാപനങ്ങൾ നെട്ടോട്ടമോടുമ്പോഴാണ് സർക്കാറിന്റെ ഇത്തരം നിർദേശങ്ങൾ . ഒരുപാട് സുമനസുകളുടെ സഹായം ഒന്നുകൊണ്ടു മാത്രമാണ് പല സ്ഥാപനങ്ങളും മുൻപോട്ട് നീങ്ങുന്നത്. സർക്കാർ ഇത്തരം സ്ഥാപനങ്ങളിൽ സൗജന്യമായി വൈദ്യുതി നൽകാൻ തയാറാകണമെന്നും  യോഗം ആവശ്യപ്പെട്ടു.

No comments