വീണ്ടും 520 കോടിയുടെ മയക്കുമരുന്ന് കടത്തുമായി വിജിൻ വർഗീസ്; അറസ്റ്റ്
മുംബൈ: പഴം ഇറക്കുമതിയുടെ മറവില്‍ കടത്തിയ 520 കോടിയുടെ മയക്കുമരുന്നുമായി മലയാളി വിജിന്‍ വര്‍ഗീസ് വീണ്ടും അറസ്റ്റില്‍. വിജിന്‍ വര്‍ഗീസ് അയച്ച കണ്ടെയ്‌നറില്‍ നിന്നാണ് വീണ്ടും കോടികളുടെ ലഹരിമരുന്നുകള്‍ പിടികൂടിയത്. ഗ്രീന്‍ ആപ്പിള്‍ കൊണ്ടുവന്ന കണ്ടെയ്‌നറില്‍ നിന്ന് അന്‍പതര കിലോയോളം കൊക്കെയ്‌നാണ് മുംബൈ പൊലീസ് പിടിച്ചെടുത്തത്. വിജിന്റെ യെമിറ്റോ ഫുഡ് ഇന്റര്‍നാഷണലിന്റെ മറവില്‍ കണ്ടെയ്‌നറിലൂടെ കടത്താല്‍ ശ്രമിച്ച 1427 കോടി രൂപയുടെ ലഹരി മരുന്ന് നേരത്തെ പിടികൂടിയിരുന്നു. ഈ കേസില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് ഇന്ന് പുലര്‍ച്ചെ വീണ്ടും മയക്കുമരുന്ന് പിടിച്ചെടുത്തത്.
രാജ്യത്ത് മലയാളികള്‍ ഉള്‍പ്പെടുന്ന ഏറ്റവും വലിയ ലഹരി കടത്താണിത്. മന്‍സൂര്‍ തച്ചംപറമ്പിലിന്റെ എന്നയാളുടെ ഉടമസ്ഥതയില്‍ ജോഹന്നനാസ് ബര്‍ഗിലുളള മോര്‍ ഫ്രഷ് ഇന്റര്‍നാഷണല്‍ കമ്പനി മുഖേനയാണ് കാലടിയിലുള്ള വിജിന്‍സ് വര്‍ഗീസിന്റെ യെമിറ്റോ എന്റര്‍പ്രൈസിലേക്ക് ഈ കണ്ടെയ്‌നര്‍ ഇറക്കുമതി ചെയ്തിട്ടുളളതെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരങ്ങള്‍.
No comments